കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 10 വയസുകാരന് ശസ്ത്രക്രിയ പിഴവ്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 10 വയസുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാൽ ഞരമ്പ് മുറിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. 

treatment negligence with kanjangad district hospital human right commission take case

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 10 വയസുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാൽ ഞരമ്പ് മുറിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിനാണ് ചികിത്സാപ്പിഴവ് സംഭവിച്ചത്.  ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള  ഞരമ്പാണെന്ന് കുടുംബം പരാതിപ്പെടുന്നു.

സെപ്റ്റംബർ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ ആയിരുന്നു നടത്തേണ്ടിയിരുന്നത്. 

പക്ഷേ അബദ്ധത്തിൽ ഞരമ്പ് മാറി മുറിച്ചെന്നും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു. കണ്ണൂരിലെ ചികിത്സ കഴിഞ്ഞ്  വീട്ടിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുധിമുട്ടുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios