Asianet News MalayalamAsianet News Malayalam

ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം

ആധാർ കാഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ  രേഖകൾ ഡൗൺ ലോഡ് ചെയ്യാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി. ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.  

transport department MVD kerala to stop printing of license rc book in kerala can keep downloaded copy
Author
First Published Oct 1, 2024, 9:30 AM IST | Last Updated Oct 1, 2024, 11:55 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന ലൈസൻസും ആർ.സി.ബുക്കും പ്രിൻറ് ചെയ്ത് നൽകുന്നത് നിർത്തിലാക്കുന്നു. ഇനി മുതൽ എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർ.സി.ബുക്കിന്റെയും പ്രിൻറിംഗാണ് നിർത്തലാക്കുന്നത്. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. 

സംസ്ഥാനത്ത് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ  ലൈസൻസ് തപാൽ വഴി വരാൻ രണ്ടുമാസംവരെ കാത്തിരിക്കണം. ആർസി ബുക്കിനുവേണ്ടി കാത്തിരിക്കേണ്ടത് മൂന്നു മാസത്തോളമാണ്. ഇനി ടെസ്റ്റ് പാസായാൽ മണിക്കൂറുകള്‍ക്കുളള ലൈസൻസ് ഡൗണ്‍ലോഡ് ചെയ്ത്തെടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ മതിയാകും.

ലോകം മാറിയിട്ടും പേപ്പറിൽ പ്രിൻറ് ചെയ്തു നൽകുന്ന മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ക്കെതിരെ വിമർശനവും പരിഹാസവും വർദ്ധിപ്പിച്ചപ്പോഴാണ് ഡിജിറ്റിൽ കാർഡുകള്‍ പ്രിൻറ് ചെയ്യാൻ തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായി ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിർത്തതോടെ പണം നൽകുന്നത് മുടങ്ങി. ഇതോടെ അച്ചടിയും മുടങ്ങി. ഒരു മാസത്തെ ഡൈവിംഗ് സൈൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർ.സി ബുക്കിന് മൂന്നര ലക്ഷം കുടിശികയാണ്. കുടിശികയും പണ കൊടുക്കലും പരാതിയുമൊക്കെ കൂടിയതും കണക്കിലെടുത്താണ് ഇനി ഡിജിറ്റൽ രേഖകൾ മതിയെന്ന് മോട്ടോർവാഹനവകുപ്പ് തീരുമാനമെടുത്തത്. 

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

എം.പരിവാഹൻ സൈറ്റിലെ സാരഥിയിൽ നിന്നും ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം. പരിവാഹനിൽ നിന്നും വാഹനത്തിന്റെ രേഖകളും ഡൗണ്‍ലോഡ് ചെയത് ഡിജി ലോക്കറിൽ സൂക്ഷിച്ചാൽ മതിയാകും. വാഹന പരിശോധന സമയത്ത് മൊബൈലിൽ കാണിച്ചാൽ ഉദ്യോഗസ്ഥന് ക്യൂ ആർ ക്വാഡ് സ്കാൻ ചെയ്ത് വ്യക്തത വരുത്താം. വാഹന ഉടമയ്ക്ക് വേണമെങ്കിൽ പ്രിൻറ് രേഖയായും സൂകഷിക്കാം.

പൂർണമായും വാഹനം ഡിജിറ്റലിലേക്ക് മാറുന്ന നാലാമത്തെ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം. പക്ഷെ ഇതിന് പിന്നാലെ ചില നിയമ പ്രശ്നങ്ങളും വരാൻ സാധ്യതയുണ്ട്. നിലവിൽ അച്ചടിക്കാൻ കരാർ നൽകുന്നവരെ ഒഴിവാക്കിയാൽ ചില നിയമപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മുൻ ഗതാഗതമന്ത്രിയുടെ സമയത്തുണ്ടാക്കിയ കരാറിനോട് ഇപ്പോഴെത്ത ഗതാഗതമന്ത്രി ഗണേഷ് കുമാറിന് താൽപര്യവുമുണ്ടായിരുന്നില്ല. അതിനാൽ പുതിയ ഡിജിറ്റൽ വഴിയിലേക്ക് നീങ്ങുമ്പോള്‍ നിയമപ്രശ്നങ്ങളും തലപൊക്കാം. 
 

 

Latest Videos
Follow Us:
Download App:
  • android
  • ios