സ്ഥലം മാറ്റലും പിരിച്ചുവിടലും പാടില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം
കോഴിക്കോട് വടകര അമൃത വിദ്യാലയത്തിൽ നിന്ന് രണ്ട് അധ്യാപികമാരേയാണ് സ്കൂൾ മാനേജ്മെന്‍റ് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും സ്ഥലം മാറ്റിയത്.
കോഴിക്കോട്: കൊവിഡ് കാലത്ത് ജീവനക്കാരെ സ്ഥലം മാറ്റുകയോ പിരിച്ചുവിടുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ സ്വകാര്യ സ്കൂളിൽ നിന്ന് രണ്ട് അധ്യാപികമാരെ സ്ഥലം മാറ്റിയ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നടപടി. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
കോഴിക്കോട് വടകര അമൃത വിദ്യാലയത്തിൽ നിന്ന് രണ്ട് അധ്യാപികമാരേയാണ് സ്കൂൾ മാനേജ്മെന്‍റ് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും സ്ഥലം മാറ്റിയത്. സ്കൂളിൽ കുട്ടികളില്ലെന്ന പേരിൽ മാനേജ്മെന്‍റ് സ്വീകരിച്ച നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ഥലം മാറ്റലും പിരിച്ചുവിടലും പാടില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയത്.
അമൃതാ സ്കൂൾ മാനേജ്മെന്‍റിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ തീരുമാനമെടുത്ത സാഹചര്യത്തിലും അധ്യാപകരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് വിലയിരുത്തിയാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona