Trending Videos: കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന

todays top trending videos and latest news developments 6 November 2024

പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന. കനത്ത പ്രതിഷേധവുമായി പ്രവർത്തകർ. മണിക്കൂറുകൾ നീണ്ട സംഘർഷം. സാധാരണ പരിശോധനയെന്ന് പൊലീസ്. വനിതാ പൊലീസ് പോലും ഇല്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും- ബിജെപി സിപിഎം തിരക്കഥയെന്ന് കോൺഗ്രസ് നേതാക്കൾ, ഇന്നത്തെ ട്രെൻന്‍റിംഗ് വീഡിയോകൾ കാണാം.

 

8:52 AM IST

സാധാരണ പരിശോധന, പണം കൊണ്ടുവന്നെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് എഎസ്‌പി അശ്വതി ജിജി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എഎസ്‌പി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എഎസ്‌പി അശ്വതി ജിജി 

8:47 AM IST

പാലക്കാട് രാത്രിയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ രൂക്ഷ ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ

പാലക്കാട് രാത്രിയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ രൂക്ഷ ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. 12 മുറികൾ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും പണം കടത്താൻ പൊലീസ് സഹായിച്ചെന്നുമാണ് ബിജെപി ആരോപണം. അതേസമയം അസമയത്ത പൊലീസ് റെയ്ഡ് രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം.

8:45 AM IST

ബാഗിനുള്ളിലെ അടിവസ്ത്രം ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ് പരിശോധിച്ചെന്ന് വനിത നേതാക്കൾ

പാലക്കാട്ട് അർധരാത്രിയിലെ പൊലീസ് റെയ്ഡിനിടെ ബാഗിനുള്ളിലെ അടിവസ്ത്രം ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ് പരിശോധിച്ചെന്ന് വനിത നേതാക്കൾ, ഐഡി കാര്‍ഡ് പോലും ഇല്ലാതെ പൊലീസ് പരിശോധനയ്ക്കെത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ

8:37 AM IST

പൊലീസിനെ തടഞ്ഞ് സീനുണ്ടാക്കിയതിന്റെ മറവിൽ മറ്റെന്തെങ്കിലും നടന്നോയെന്ന് ടി വി രജേഷ്

പാലക്കാട്ട് അർധരാത്രിയിലെ പൊലീസ് റെയ്ഡിനിടെ അവിടെ പൊലീസിനെ തടഞ്ഞ് സീനുണ്ടാക്കിയതിന്റെ മറവിൽ മറ്റെന്തെങ്കിലും നടന്നോയെന്ന സംശയവുമായി ടി വി രാജേഷ്. എന്തിനാണ് ഈ നാടകമെന്നും  സിപിഎം പരാതി നൽകിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ടി വി രജേഷ്. 

8:34 AM IST

കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും കെ സുരേന്ദ്രന്റെ ബിജെപിയുമെന്ന് കെ സുധാകരൻ

പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധനയിൽ രൂക്ഷ വിമർശനവുമായി കെ സുധാകരൻ. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്നാണ് സുധാകരന്റെ വിമർശനം
 

8:10 AM IST

പൊലീസ് നടപടിയിൽ അടിമുടി ദുരൂഹത, സിപിഎം- ബിജെപി നാടക പരമ്പരയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. അടിമുടി ദുരൂഹതയാണ് പൊലീസ് നടപടിയിലെന്നും സിപിഎം - ബിജെപി നാടക പരമ്പരയാണ് കണ്ടതെന്നും രാഹുൽ

8:07 AM IST

പൊലീസിന്റേത് അങ്ങേയറ്റം മര്യാദ കെട്ട പെരുമാറ്റമെന്ന് ബിന്ദു കൃഷ്ണ

പാതിരാത്രിയുള്ള പൊലീസ് പരിശോധന തങ്ങൾ കള്ളപ്പണം സൂക്ഷിക്കുന്നവരാണെന്ന പ്രതീതിയുണ്ടാക്കിയെന്ന് ബിന്ദു കൃഷ്ണ. പൊലീസിന്റേത് അങ്ങേയറ്റം മര്യാദ കെട്ട പെരുമാറ്റമെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു

8:05 AM IST

എ.എ.റഹീമിന്റെ സംസ്കാരമല്ല തന്റേത്, നിയമപരമായി നേരിടുമെന്ന് ഷാനിമോൾ ഉസ്മാൻ

പാലക്കാട്ട് അർധരാത്രിയിലെ പൊലീസ് റെയ്ഡിനെ നിയമപരമായി നേരിടുമെന്ന്  ഷാനിമോൾ ഉസ്മാൻ. തന്റെ മുറി എപ്പോൾ തുറക്കണമെന്ന് താനാണ് തീരുമാനിക്കുകയെന്നും അവർ പറഞ്ഞു. എ.എ.റഹീമിന്റെ സംസ്കാരമല്ല തനിക്കെന്നും അവർ ആരോപണങ്ങളോട് പ്രതികരിച്ചു

7:04 AM IST

പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരം ഹോട്ടലിൽ ഏറ്റുമുട്ടി നേതാക്കളും പ്രവര്‍ത്തകരും

ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ, പാലക്കാട്ട് സംഘർഷം. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.

ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവ‍ർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

7:00 AM IST

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളായ ഇന്ത്യാനയിലും കെന്‍റക്കിയിലും ട്രംപിന് ജയം. 19 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. വെർമോണ്ടിൽ കമല ഹാരിസ് ജയിച്ചു. അധികാരത്തിലെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകൾ.

 

6:54 AM IST

കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പാതിരാ പരിശോധനയിൽ അടിമുടി ദുരൂഹത

പൊലീസിന്റെ പാതിരാ പരിശോധനയിൽ അടിമുടി ദുരൂഹത. സ്ത്രീകളുടെ മുറിയിൽ ആദ്യം എത്തിയത് വനിതാ പൊലീസ് പോലും ഇല്ലാതെ. ആരുടേയും പരാതി ഇല്ലാതെ ആയിരുന്നു പരിശോധന എന്ന് പൊലീസ്.12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല.സിപിഎം പരാതി നൽകിയിരുന്നു എന്ന് കല്യാശേരി എംഎൽഎ വിജിൻ.