10:37 PM (IST) Oct 31

'തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കല്ലേ പറയേണ്ടത്? അത് സതീശൻ പറഞ്ഞോളും'

'തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കല്ലേ പറയേണ്ടത്? അത് സതീശൻ പറഞ്ഞോളും'; സുരേഷ് ​ഗോപിക്ക് മറുപടിയില്ലെന്ന് എംവി ​ഗോവിന്ദൻ

YouTube video player

08:03 PM (IST) Oct 31

വയനാട്ടിലെ പോരില്‍ പ്രിയങ്ക ഗാന്ധിക്ക് കരുത്താകാന്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പടയും

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന പ്രത്യേക സംഘം തമിഴ്‌നാട്ടില്‍ നിന്നും ചുരംകയറി വയനാട്ടില്‍ പ്രിയങ്കയുടെ പ്രചാരണത്തിനായി എത്തും

YouTube video player

08:02 PM (IST) Oct 31

എംആർ അജിത് കുമാറിന് തൽക്കാലം പൊലീസ് മെഡൽ നൽകേണ്ടെന്ന്

'അന്വേഷണം നേരിടുന്നതുകൊണ്ട് മെഡൽ ഇപ്പോൾ വേണ്ട'; ADGP എംആർ അജിത് കുമാറിന് തൽക്കാലം പൊലീസ് മെഡൽ നൽകേണ്ടെന്ന് ഡിജിപി

YouTube video player

05:54 PM (IST) Oct 31

കെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് ടിഎന്‍ പ്രതാപന്‍

കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് ടിഎന്‍ പ്രതാപന്‍

YouTube video player

05:53 PM (IST) Oct 31

'കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പുസമയത്ത് ഒരിക്കൽപ്പോലും തൃശൂരിൽ വന്നിട്ടില്ല'

'കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പുസമയത്ത് ഒരിക്കൽപ്പോലും തൃശൂരിൽ വന്നിട്ടില്ല. ഇതെല്ലാം ബിജെപിയുടെ ജയസാധ്യതകളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്', ആരോപണം ഉന്നയിച്ചത് ഒരു നിലവാരവും ഇല്ലാത്തയാളെന്ന് ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ

YouTube video player

05:53 PM (IST) Oct 31

അപരനെ അത്ര സിമ്പിളായി കാണല്ലേ ! മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് പണി കൊടുത്ത കെ സുന്ദര

89 വോട്ടിനാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തോറ്റത്, അന്ന് കെ സുന്ദര നേടിയത് 467 വോട്ടുകളാണ്

YouTube video player

04:27 PM (IST) Oct 31

അപരന്മാര്‍ തനിക്ക് ഭീഷണിയാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൃഷ്ണകുമാര്‍ എന്ന പേരുള്ള ഒരാള്‍ വിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു, പക്ഷെ അത് വേണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

YouTube video player

04:26 PM (IST) Oct 31

'കൊടകര കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്', ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി ആറ് ചാക്കിൽ കുഴൽപ്പണമെത്തി, ചുമന്നതും കാവലിരുന്നതും ഞാൻ'; കൊടകര കുഴൽപ്പണ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്

YouTube video player

03:16 PM (IST) Oct 31

സൈനികർക്ക് മധുരം നൽകി ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികർക്ക് മധുരം നൽകി ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി; ഇന്ത്യ-പാക് അതിർത്തിയിലൂടെ ബോട്ട് യാത്രയും നടത്തി

YouTube video player

02:07 PM (IST) Oct 31

20 മാസം കൊണ്ട് 200 ട്രിപ്പുകൾ, കെഎസ്ആർടിസിയുടെ ഉല്ലാസ യാത്ര സൂപ്പർ ഹിറ്റ്

20 മാസം കൊണ്ട് 200 ട്രിപ്പുകൾ, ഒരു കോടി രൂപയുടെ വരുമാനം. ആടിയും പാടിയും വിജയ കുതിപ്പിൽ കെഎസ്ആർടിസിയുടെ ഉല്ലാസ യാത്ര

YouTube video player

02:05 PM (IST) Oct 31

'പ്രചാരണത്തിനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരും': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

രാഹുൽ മാങ്കൂട്ടത്തിലിനായി പാലക്കാട് പ്രചാരണത്തിനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരുമെന്ന് ഡിവൈഎഫ്ഐ. ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്ന് വി കെ സനോജ്

YouTube video player

12:01 PM (IST) Oct 31

'കണ്ണൂര്‍ കളക്ടറുടെ വാക്കുകളിൽ വിശ്വാസമില്ല': നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. കളക്ടറോട് നവീൻ ഒന്നും തുറന്നുപറയാൻ സാധ്യതയില്ല. കളക്ടറുമായി നവീൻ ബാബുവിന് ആത്മബന്ധമില്ല. അതിനാൽ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു.

YouTube video player

11:59 AM (IST) Oct 31

'സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല'; മന്ത്രി മുഹമ്മദ് റിയാസ്

ഒറ്റ തന്ത പ്രയോ​ഗത്തിൽ സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നാണ് റിയാസിൻ്റെ മറുപടി. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം പുറത്ത് വിട്ടോ. അപ്പോൾ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

YouTube video player

10:44 AM (IST) Oct 31

ഗുണ്ടകള്‍ കാര്‍ ആക്രമിച്ചു, ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി

തൃശൂര്‍ പൂര നഗരിയിലെത്താൻ അംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു, ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന് സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. 

YouTube video player

08:09 AM (IST) Oct 31

ഹരിദാസനെ കണ്ടവരുണ്ടോ? ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചയാൾ സ്ഥാനാർത്ഥിയായപ്പോൾ...

ചേലക്കരയിലെ രമ്യ ഹരിദാസിന്‍റെ അപരൻ ഹരിദാസൻ സജീവ സിഐടിയു പ്രവർത്തകൻ. ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥി കുപ്പായമിട്ടത്. അപരനെ അന്വേഷിച്ച് വീട്ടിലും നാട്ടിലും ഞങ്ങൾ എത്തിയെങ്കിലും ആൾ ഇപ്പോഴും കാണാമറയത്താണ്.

YouTube video player

08:07 AM (IST) Oct 31

'മുഖ്യമന്ത്രിയാകണമെന്ന മോഹം എനിക്കില്ല, ആരെങ്കിലും മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല': കെ സി വേണുഗോപാൽ

പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോട് കൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. 

YouTube video player

07:36 AM (IST) Oct 31

സ്വീകരണ ചടങ്ങ് മാറ്റിവച്ചതിൽ സങ്കടമോ പരിഭവമോ ഇല്ല, ഹോക്കി പരിശീലന കേന്ദ്രം തുടങ്ങുമെന്ന് ശ്രീജേഷ്

ഹോക്കിക്കായി സംസ്ഥാനത്തും പരിശീലന കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് പി.ആർ ശ്രീജേഷ്. സർപ്രൈസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല. സംസ്ഥാന സർക്കാർ സ്വീകരണ ചടങ്ങ് മാറ്റിവച്ചതിൽ സങ്കടമോ പരിഭവമോ ഇല്ലെന്ന് ശ്രീജേഷിന്‍റെ കുടുംബം. 

YouTube video player

07:34 AM (IST) Oct 31

പ്രിയങ്കയുടെ പ്രിയങ്ങൾ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണ കാലത്ത് മറയില്ലാ ജീവിതമാണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം ചെറുപുഞ്ചിരിയിലൊതുങ്ങണം. എന്നാലും ചില ഇഷ്ടങ്ങൾ അറിയാതെ പുറത്തുവരും. അങ്ങനെയൊന്നുണ്ടായി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനിടെ. 

YouTube video player

07:32 AM (IST) Oct 31

തെരഞ്ഞെടുപ്പിനിടയിലെ തകർപ്പൻ ദീപാവലി കാഴ്ചകൾ

പാലക്കാട്ടെ സ്ഥാനാർഥികൾക്കിടയിൽ ദീപാവലി ആഘോഷിക്കാനും വൻ മത്സരമാണ്. നവംബർ 23ന് വോട്ടെണ്ണി തീരുമ്പോൾ ദീപാവലിയെ വെല്ലുന്ന തരത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. കാണാം തെരഞ്ഞെടുപ്പിനിടയിലെ തകർപ്പൻ ദീപാവലി കാഴ്ചകൾ.

YouTube video player