Trending Videos: മയോണൈസ് നിരോധിച്ച് തെലങ്കാന

todays important and trending-videos 2024 october 30

33 കാരിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനമൊട്ടാകെ മയോണൈസ് നിരോധിച്ച് തെലങ്കാന. ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുകയാണ്. മാധ്യമങ്ങളോട് മൂവ് ഔട്ട് പറഞ്ഞതിന് ശേഷം പൂരംകലക്കലില്‍  'ഒറ്റ തന്ത' പരമാര്‍ശവും വിവാദമാകുന്നു. അതിനിടെ, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകുകയാണ്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. അതേസമയം നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. അതിനിടെ പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്- ഇന്നത്തെ ട്രെന്‍റിംഗ് വീഡിയോകൾ കാണാം.

10:38 PM IST

മയോണൈസ് നിരോധിച്ച് തെലങ്കാന

മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ച് തെലങ്കാന, ഇന്നലെ മുപ്പത്തിമൂന്നുകാരിയായ യുവതി മയോണൈസിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു

9:13 PM IST

അർധ രാത്രിയിൽ ദേശീയ പാതയിൽ ഇറക്കിവിട്ടു; തമിഴ്നാട് സർക്കാർ ബസിലെ ദുരനുഭവം പങ്കുവച്ച് യുവതി

അർധ രാത്രിയിൽ ദേശീയ പാതയിൽ ഇറക്കിവിട്ടു, പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു; തമിഴ്നാട് സർക്കാർ ബസിലെ ദുരനുഭവം പങ്കുവച്ച് യുവതി

9:12 PM IST

ജപ്‌തി ചെയ്‌ത വീട് തുറക്കാൻ ബാങ്ക് അധികൃതർ നേരിട്ടെത്തണമെന്ന് നാട്ടുകാർ

'മനുഷ്യത്വപരമായി പെരുമാറണം, അവൻ തല ഭിത്തിയിൽ ഇടിച്ച് മുറിവേൽപ്പികയാണ്, ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല, മരുന്ന് കഴിച്ചിട്ടില്ല'; ഭിന്നശേഷിക്കാരനേയും കുടുംബത്തെയും പുറത്താക്കി ജപ്‌തി ചെയ്‌ത വീട് തുറക്കാൻ ബാങ്ക് അധികൃതർ നേരിട്ടെത്തണമെന്ന് നാട്ടുകാർ

6:44 PM IST

ഓട്ടോയില്ല, സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്

പാലക്കാട് ഇടത് മുന്നണിക്ക് ചിഹ്നമായി, ഓട്ടോ കിട്ടിയില്ല, സരിന് ചിഹ്നമായി സ്റ്റെതസ്കോപ്പ് നൽകി,പാലക്കാട് സ്ഥാനാത്ഥികളായി 10 പേർ

6:41 PM IST

ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍; ക്ഷണിച്ചെന്ന് ആവര്‍ത്തിച്ച് ദിവ്യ

പിപി ദിവ്യയെ ചടങ്ങിലേക്ക് കളക്ടര്‍ ക്ഷണിച്ചിരുന്നില്ലെന്ന് പൊലീസ്, അധിക്ഷേപ പ്രസംഗം കുറ്റവാസനയോടെ ആസൂത്രണം ചെയ്തതാണെന്നും പൊലീസ്

4:59 PM IST

കോഴിക്കോട് നഗരത്തിലെ ഷെയർ ട്രേഡിംഗ് കമ്പനിയിൽ തീപിടിത്തം

കോഴിക്കോട് നഗരത്തിലെ ഷെയർ ട്രേഡിംഗ് കമ്പനിയിലെ സർവർ റൂമിൽ തീപിടിത്തം; ഫയർ ഫോഴ്‌സെത്തി തീ അണച്ചു

4:55 PM IST

'സുരേഷ് ഗോപിയുടെ 'ഒറ്റ തന്ത' വെല്ലുവിളിയിൽ സിപിഎമ്മിന് മറുപടിയില്ലേ?'

'സുരേഷ് ഗോപിയുടെ 'ഒറ്റ തന്ത' വെല്ലുവിളിയിൽ സിപിഎമ്മിന് മറുപടിയില്ലേ?';എന്തൊരു ധിക്കാരമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്'; വി ഡി സതീശൻ

2:56 PM IST

'എഡിഎമ്മിനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിതമായി യോഗത്തിനെത്തി'

'എഡിഎമ്മിനെ അപമാനിക്കാൻ ആസൂത്രിതമായി യോ​ഗത്തിനെത്തി, അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽപ്പോയി'; പിപി ദിവ്യക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

2:55 PM IST

'അവർ എന്റെ കാറിൽ വടികൊണ്ട് അടിച്ചു, ഞാൻ പുറത്തേക്കിറങ്ങി'

'അവർ എന്റെ കാറിൽ വടികൊണ്ട് അടിച്ചു, ഞാൻ പുറത്തേക്കിറങ്ങി, കാറിനെ തല്ലേണ്ട, എന്നെ തല്ലട്ടെ'; SFI പ്രതിഷേധത്തിനെതിരെ ​ഗവർണർ

2:02 PM IST

ദിവ്യക്കെതിരെ നടപടി എടുക്കാതെ സിപിഎം

എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധിപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന  സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല.

1:59 PM IST

ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്ന് റിമാൻഡ് റിപ്പോർട്ടിൽ

'ദിവ്യ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ പോയി'; ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്ന് റിമാൻഡ് റിപ്പോർട്ടിൽ

12:38 PM IST

പൊതുപരിപാടികളിൽനിന്ന് തന്നെ ഒഴിവാക്കുന്നെന്ന് ചാണ്ടി ഉമ്മൻ

'സർക്കാർ പരിപാടികൾ എന്നെ അറിയിക്കാറില്ല, രക്ഷാധികാരിയായ പരിപാടിയെക്കുറിച്ച് അറിഞ്ഞില്ല'; പൊതുപരിപാടികളിൽനിന്ന് തന്നെ ഒഴിവാക്കുന്നെന്ന് ചാണ്ടി ഉമ്മൻ

12:37 PM IST

'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് തടയാൻ കേന്ദ്രം

ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രചാരണ പരിപാടികളുമായി കേന്ദ്രസർക്കാർ ; ഉന്നതതല സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

12:10 PM IST

വിമതരിൽ 27 ബ്രാഞ്ച് സെക്രട്ടറിമാരും പഞ്ചായത്ത് പ്രസിഡന്റും

വിമതരിൽ 27 ബ്രാഞ്ച് സെക്രട്ടറിമാരും പഞ്ചായത്ത് പ്രസിഡന്റും, പാലക്കാട് സിപിഎമ്മിന് കടുത്ത തലവേദന; കൺവൻഷനിൽ പങ്കെടുത്തവർക്കെതിരെ നടപടി ഉണ്ടായേക്കും

12:09 PM IST

വഴിമുട്ടി വയനാട് പുനരധിവാസം

വഴിമുട്ടി വയനാട് പുനരധിവാസം; കളക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണയുമായി ദുരന്തബാധിതർ

11:18 AM IST

കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎമ്മായി പദ്‌മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

10:45 AM IST

'എന്റെ മൊഴി പൂർണമായി പുറത്ത് വന്നിട്ടില്ല'

'തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞിട്ടുണ്ട്, എന്റെ മൊഴി പൂർണമായി പുറത്ത് വന്നിട്ടില്ല, കൂടുതൽ പ്രതികരണത്തിനില്ല'; കളക്ടർ അരുൺ കെ വിജയൻ

10:21 AM IST

തെറ്റ് പറ്റിയെന്ന് ADM പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്

ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പിപി ദിവ്യ ; തെറ്റ് പറ്റിയെന്ന് ADM പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ടെന്ന് ദിവ്യ

8:17 AM IST

പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ

പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; പരിക്കേറ്റവരുടെ നില ​ഗുരുതരമായി തുടരുന്നു

8:16 AM IST

പിപി ദിവ്യയുടെ അറസ്റ്റ് ; സിപിഎം കടുത്ത പ്രതിരോധത്തിൽ

പിപി ദിവ്യയുടെ അറസ്റ്റ് ; സിപിഎം കടുത്ത പ്രതിരോധത്തിൽ ; കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് ഇന്ന്

7:19 AM IST

ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

അമേരിക്കയിൽ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണം; ട്രംപ് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച വ്യക്തിയെന്നും സമൂഹത്തിൽ സ്പർദ്ധയും ഭീതിയും പടർത്തുന്ന നേതാവാണ് ട്രംപ് എന്നും കമല ഹാരിസ്

7:19 AM IST

പിപി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും

പിപി ദിവ്യ ജാമ്യം തേടി ഇന്ന് കോടതിയിലേക്ക് ; തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതിയിലാകും അപേക്ഷ നല്കുക