Trending Videos: പത്തനംതിട്ടയിലെ ഒരു പിറന്നാൾ ആഘോഷത്തിന്റെ 'ഇടത് രീതി'

today top trending videos and news developments on 10 11 2024

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ പാലക്കാട് ഇനിയും ബോംബുകൾ പൊട്ടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി  ഗോവിന്ദൻ പറയുന്നത്. അതേ സമയം പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. വയനാട്ടിലെ ഭക്ഷ്യവിഷ ബാധ, ഐഎഎസ് തലപ്പെത്തെ പോര്- കാണാം ഇന്നത്തെ ട്രെന്‍റിംഗ് വീഡിയോസ്

8:04 PM IST

വയനാട്ടിലെ വോട്ടർമാരുടെ മനസ്സിലെന്താവും?

14,71,742 വോട്ടർമാർ, 16 സ്ഥാനാർത്ഥികൾ... വയനാട്ടിലെ വോട്ടർമാരുടെ മനസ്സിലെന്താവും?

8:03 PM IST

'മനസുകൊണ്ട് ചേലക്കരയിലും വയനാട്ടിലും ഉണ്ട്': രാഹുൽ

'മനസുകൊണ്ട് ചേലക്കരയിലും വയനാട്ടിലും ഉണ്ട്, ചേലക്കരയാണ് തെരഞ്ഞെടുപ്പിലെ ട്രെൻഡ് സെറ്റര്‍ ദ': രാഹുൽ മാങ്കൂട്ടത്തിൽ

 

8:02 PM IST

വഴി തടഞ്ഞ് ഇടത് പ്രവര്‍ത്തകരുടെ ക്ലബ്ബിന്റെ പിറന്നാൾ ആഘോഷം

വഴി തടഞ്ഞ് ഇടത് പ്രവര്‍ത്തകരുടെ ക്ലബ്ബിന്റെ പിറന്നാൾ ആഘോഷം, സംഭവം പത്തനംതിട്ട നഗരത്തിൽ

1:58 PM IST

'മുനമ്പം പോലെ 28 സ്ഥലങ്ങളിൽ കേരളത്തിൽ ഭീഷണിയുണ്ട്, സമരം ബിജെപി ശക്തിപ്പെടുത്തും'

'മുനമ്പം പോലെ 28 സ്ഥലങ്ങളിൽ കേരളത്തിൽ ഭീഷണിയുണ്ട്, സമരം ബിജെപി ശക്തിപ്പെടുത്തും', കെ. സുരേന്ദ്രൻ

 

1:57 PM IST

'സാമാന്യ മര്യാദ ലംഘിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത് IAS' ജെ മേഴ്സിക്കുട്ടിയമ്മ

സാമാന്യ മര്യാദ ലംഘിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത് IAS, N പ്രശാന്തിനെതിരെ ആരോപണം ആവർത്തിച്ച് ജെ മേഴ്സിക്കുട്ടിയമ്മ

 

9:18 AM IST

'പിണറായി സിപിഎമ്മിനെ കുഴിച്ചുമൂടും, പാലക്കാട് പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി'

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്‍റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. 

7:45 AM IST

പാലക്കാട് ആര് ജയിക്കണം, നിലപാട് വ്യക്തമാക്കി ഡോ. സൗമ്യ സരിൻ

പാലക്കാട് വികസനത്തിൽ പിറകിലാണ്. ആ നാടിനെ കുറിച്ച് കൃത്യമായി അറിയുന്നവരാവണം ജയിക്കേണ്ടതെന്നും പാലക്കാട് വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥി ജയിക്കണമെന്നും സൗമ്യ പറഞ്ഞു. 

7:44 AM IST

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു, രണ്ട് പേർക്ക് പൊള്ളലേറ്റു

മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45 ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ 'അഹല്‍ ഫിഷറീസ്' എന്ന ബോട്ടിലാണ് സംഭവം. 

7:42 AM IST

പാലക്കാട് ബോംബുകൾ ഇനിയും പൊട്ടും

പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോംബുകൾ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

7:41 AM IST

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും.