തിരുപ്പതി ദുരന്തം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു

Tirupati stampede  native of Palakkad Among the six people who died in the tragedy Financial assistance to the families of the deceased

ഹൈദരാബാദ്: തിരുപ്പതിയിൽ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും. വണ്ണാമട വെള്ളാരംകൽമേട് സ്വദേശിനി നിർമലയാണ് (52) മരിച്ചത്. ആൾക്കൂട്ടം തള്ളിക്കയറിയത് മൂലമുള്ള തിരക്ക് കാരണമാണ് ദുരന്തമുണ്ടായതെന്നാണ് സംഭവത്തെക്കുറിച്ചുള്ള എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


വൈകുണ്ഠ ഏകാദശി ദിവസത്തെ വൈകുണ്ഠ ദ്വാരദർശനം തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു തീർത്ഥാടന കാലമാണ്. ഇതിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയാണ് പാലക്കാട് വണ്ണാമട സ്വദേശി നിർമലയും ബന്ധുക്കളും ഉൾപ്പടെയുള്ള ആറംഗസംഘം തിരുപ്പതിക്ക് പോയത്.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയുടെ മുകളിൽ നിന്ന് ഇതിനുള്ള ദർശന കൂപ്പണുകളുടെ വിതരണം താഴെയുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതിൽ വിഷ്ണുനിവാസത്തിന് സമീപത്തുള്ള കൗണ്ടറിലാണ് നിർമലയുൾപ്പടെ ആറ് പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും ബഹളവുമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. കൂപ്പൺ വിതരണത്തിനുള്ള ക്യൂവിലിടം പിടിക്കാൻ തലേന്ന് രാത്രി തന്നെ ഭക്തർ കൗണ്ടറുകൾക്ക് സമീപം വന്ന് കാത്തിരിക്കാറുണ്ട്. അങ്ങനെ ഇരുന്ന ഒരു സ്ത്രീയ്ക്ക് കടുത്ത ശ്വാസം മുട്ടലനുഭവപ്പെട്ടതോടെ പൊലീസ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി ക്യൂവിന്‍റെ ഒരു വശത്തെ ഗേറ്റ് അൽപം തുറന്നു. ഇതോടെ ക്യൂവിൽ കയറാൻ കാത്ത് നിന്നവർ ഇടിച്ച് കയറി വൻ തോതിൽ ഉന്തും തള്ളും തിരക്കുമുണ്ടാവുകയായിരുന്നുവെന്നും തുടര്‍ന്നാണ് ഇന്നലെ രാത്രി ദുരന്തമുണ്ടായതെന്നുമാണ് ജില്ലാ പൊലീസ് മേധാവിയും തിരുപ്പതി ദേവസ്ഥാനവും വിശദീകരിക്കുന്ത്.

കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നത് പിറ്റേന്നായതിനാൽ രാത്രി ഈ സ്ഥലങ്ങളിൽ പൊലീസ് വിന്യാസവും കുറവായിരുന്നു. സ്ഥിതി നിയന്ത്രിക്കാൻ വേണ്ട പൊലീസുദ്യോഗസ്ഥരില്ലാത്തത് സാഹചര്യം വഷളാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് എഫ്ഐആറിലും ആൾക്കൂട്ടം ഇടിച്ച് കയറിയതിനെയാണ് പഴി ചാരുന്നത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥലം സന്ദർശിച്ചു. കൂപ്പൺ വിതരണമടക്കം തീർത്ഥാടനകാലത്തിന്‍റെ ആദ്യമൂന്ന് ദിവസങ്ങളിൽ ഇവിടെ മുഖ്യമന്ത്രി നേരിട്ട് ക്യാമ്പ് ചെയ്ത് സാഹചര്യം ഏകോപിപ്പിക്കും. ജനുവരി 10 മുതൽ പത്ത് ദിവസം നീളുന്ന തീർത്ഥാടനം വെട്ടിച്ചുരുക്കേണ്ടതില്ലെന്നാണ് ടിടിഡി ദേവസ്വത്തിന്‍റെയും നിലപാട്.

കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; നിയന്ത്രണങ്ങളെല്ലാം പാളി, തിരുപ്പതി ദുരന്തത്തിൽ മരണം ആറായി

തിരുപ്പതി ദുരന്തം; അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ഇടിച്ചുകയറിയെന്ന് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios