യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇങ്ങനെ...

കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. 

time schedule of second vande bharat express sts

മലപ്പുറം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങളും പുറത്ത് വിട്ടു. തിങ്കളാഴ്ച കാസർകോട്ടേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല. ആഴ്ചയിൽ ആറ് ദിവസമാണ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും. 

കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു.  ആദ്യ വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിന് എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവെ അറിയിച്ചെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ആദ്യ വന്ദേ ഭാരതിലും സ്റ്റോപ് അനുവദിക്കുന്നതിനായി  തുടർന്നും ശ്രമം നടത്തുമെന്നും എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കാസർകോട് - 7.00 am, കണ്ണൂർ - 8.03/8.05am, കോഴിക്കോട് - 9.03/9.05am, തിരൂര്‍ - 9.22/ 9.24am,  ഷൊർണൂർ - 10.03/10.05 am, തൃശൂർ - 10.38/10.40am, എറണാകുളം - 11.45/11.48am, ആലപ്പുഴ - 12.38/12.40am, കൊല്ലം - 1.55/1.57pm, തിരുവനന്തപുരം - 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം - 4.53/4.55pm, ആലപ്പുഴ - 5.55/5.57pm, എറണാകുളം - 6.35/6.38pm,  തൃശൂർ - 7.40/7.42pm, ഷൊർണൂർ - 8.15/8.17pm, തിരൂര്‍ - 8.52/ 8.54pm കോഴിക്കോട് - 9.16/9.18pm, കണ്ണൂർ - 10.16/1.18pm, കാസർകോട് - 11.55pm എന്നിങ്ങനെയാണ് സമയക്രമം. 

രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസർകോട് നിന്നാണ്. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios