തൈക്കാട് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിൻറെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യമന്ത്രിക്ക് അമ്മ പരാതി നൽകി

ഒൻപത് മാസം വയറ്റിൽ ചുമന്നിട്ട് കുഞ്ഞില്ലാതെ വീട്ടിൽ പോകേണ്ടി വരുന്ന അവസ്ഥ ഡോക്ടര്‍ ചെയ്ത ക്രൂരത

Thycaud hospital unborn child death mother accuses doctors

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിലെ ഗർഭസ്ഥ ശിശുവിൻറെ മരണത്തിന് കാരണം ചികിത്സ നിഷേധിച്ചത് കൊണ്ടാണെന്ന് അമ്മ പവിത്ര. തൻറെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്നും അന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നുവെങ്കിൽ ജീവനോടെ കിട്ടിയേനെയെന്നും പവിത്ര പറഞ്ഞു. ഡോക്ടർമാരുടെ അനാസ്ഥയാണ് കുഞ്ഞിൻറെ മരണത്തിന് കാരണമെന്ന് പറഞ്ഞ അവര്‍, കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്ക് പവിത്ര പരാതി നൽകി. ആരോഗ്യ മന്ത്രിയും ഒരു അമ്മയല്ലേയെന്നും അവര്‍ക്ക് ഒരു അമ്മയുടെ വേദന മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. മെയ് 16 ന് ഡോക്ടറെ കാണാൻ പോയപ്പോൾ സ്കാനിംഗിലെ തകരാര്‍ കണ്ടെത്തി ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തിരുന്നെങ്കിൽ കുഞ്ഞ് ഇന്ന് എൻ്റെ കൂടെ ഉണ്ടായിരുന്നേനെ. ഒൻപത് മാസം വയറ്റിൽ ചുമന്നിട്ട് കുഞ്ഞില്ലാതെ വീട്ടിൽ പോകേണ്ടി വരുന്ന അവസ്ഥ ഡോക്ടര്‍ ചെയ്ത ക്രൂരതയാണെന്നും പവിത്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios