തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേരും പുറത്ത് നിന്ന് വന്നവർ; ആറ് പേർ സ്ത്രീകൾ
വിദേശത്ത് നിന്ന് വന്നവരെല്ലാം സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മുംബൈയിൽ നിന്ന് വന്നയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ തലസ്ഥാന ജില്ലയിൽ നിന്നാണ്. ഇവിടെ രോഗം സ്ഥിരീകരിച്ച 14 പേരിൽ ആറ് പേരും സ്ത്രീകളാണ്. അതേസമയം ജില്ലയിലെ രോഗികളെല്ലാം പുറത്തുനിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 13 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾ മുംബൈയിൽ നിന്നും കേരളത്തിലെത്തി. വിദേശത്ത് നിന്ന് വന്നവരെല്ലാം സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മുംബൈയിൽ നിന്ന് വന്നയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച സ്ത്രീകൾ: കടകംപള്ളി സ്വദേശിയായ 48കാരി, മലയിൻകീഴ് സ്വദേശിയായ 48കാരി, പള്ളിത്തുറ 27കാരി, തിരുപുറം സ്വദേശിയായ 19കാരി, പള്ളിത്തുറ സ്വദേശിയായ 27കാരി, തിരുപുറം സ്വദേശിയായ 19കാരി, വിഴിഞ്ഞം സ്വദേശിയായ 40 കാരി, കഠിനംകുളം സ്വദേശിയായ 21 കാരിയുമാണ്.
രോഗം സ്ഥിരീകരിച്ച പുരുഷന്മാർ: പെരുമാതുറ സ്വദേശി 34കാരൻ, വർക്കല ചെറുന്നിയൂർ സ്വദേശിയായ 39കാരൻ, മുരുക്കുംപുഴ (മംഗലപുരം) സ്വദേശി 56കാരൻ, പൂവാർ സ്വദേശി 57 കാരൻ, നെടുമങ്ങാട് മുണ്ടേല സ്വദേശി 72കാരൻ, വള്ളക്കടവ് പെരുന്താന്നി സ്വദേശി 56 കാരൻ, നെയ്യാറ്റിൻകര സ്വദേശി 29 കാരൻ, കാട്ടായിക്കോണം സ്വദേശി 21 കാരൻ എന്നിവരാണ്.