തൃശൂരിനെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടിൽ ഗതാഗത നിരോധനം, വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്

ഏഴു സംഘങ്ങളിലായി 350 പുലികളാണ് ഇറങ്ങുക

thrissur pulikali 2024 today latest news Traffic ban at Swaraj Round, flag off at 5 pm

തൃശൂർ: തൃശ്ശൂർ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. ശക്തന്‍റെ തട്ടകത്തെ ത്രസിപ്പിക്കാനായി 350ലേറെ പുലികളാണ് ഇറങ്ങുക. പുലിക്കളിയിൽ പാട്ടുരായ്ക്കല്‍ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടില്‍ പ്രദേശിക്കുക. പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴു സംഘങ്ങളിലായി 350 പുലികളാണ് ആകെയുണ്ടാകുക.

പുലിമടകളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കാലത്ത് തന്നെ മെയ്യെഴുത്ത് ആരംഭിച്ചു. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്.ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഘങ്ങൾ മട വിട്ടിറങ്ങും. വൈകിട്ട് 5 ന് നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ളാഗ് ഓഫ് നടക്കുക. പിന്നാലെ ഓരോ സംഘങ്ങളായി സ്വരാജ് റൗണ്ടിലേക്കെത്തും. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരങ്ങളുണ്ട്.

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

 

Latest Videos
Follow Us:
Download App:
  • android
  • ios