പൂരം കലക്കൽ; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്, തിരുവമ്പാടി ദേവസ്വത്തിന് വിമർശനം

ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും  പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

Thrissur pooram controversy copy ADGP's report rejected DGP out, criticizing Thiruvambadi Devaswam

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ വിശദാംശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ തൃതല അന്വേഷണമാണ് ഒടുവിൽ സർക്കാർ പ്രഖ്യാപിച്ചത്. 

'ചീമേനിയും അതിരപ്പിള്ളിയും', ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios