കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ സ്വദേശിയുടെ സംസ്കാരം ഇന്ന്, ചികിത്സിച്ച ആശുപത്രിയിലെ 40 പേര്‍ ക്വാറന്‍റീനിൽ

കഴിഞ്ഞ ദിവസമാണ് 87 കാരനായ കുമാരൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇയാൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേരെ ക്വാറന്റീൻ ചെയ്തു.

thrissur native covid death cremation today

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് മരണം 16 ആയി. ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ച തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസമാണ് 87 കാരനായ കുമാരൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇയാൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേരെ ക്വാറന്റീൻ ചെയ്തു.

ബന്ധുക്കളും മെഡിക്കൽ കോളേജിൽ ക്വാറന്റീനിൽ ആണ്. ശ്വാസ തടസത്തെ തുടർന്ന് ചികിത്സ തേടിയ കുമാരന്‍റെ സ്രവ പരിശോധന നടത്തിയപ്പോൾ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമല്ല. മൂന്നാം ഘട്ടത്തിൽ മാത്രം  148 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. അതേ സമയം സമൂഹവ്യാപനം കണ്ടെത്താനുള്ള ദ്രുതപരിശോധന ഇന്ന് തുടങ്ങും. ഒരാഴ്ചയിൽ 15,000 ടെസ്റ്റുകളാണ് നടത്തുക. 

Latest Videos
Follow Us:
Download App:
  • android
  • ios