'പൂര്‍വ്വ ചരിത്രം എല്ലാവര്‍ക്കും അറിയാം'; ഡിസിസി പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുമായി സജീവൻ
'മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകനെ പീഡിപ്പിച്ച പോക്‌സോ പ്രതിയാണ് ഗോപാലകൃഷ്ണന്‍'. ജില്ലാ കമ്മിറ്റി ഓഫീസില്‍ പുലരുവോളം ഡിസിസി അധ്യക്ഷന് എന്താണ് പണിയെന്നും സജീവൻ.
തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സജീവന്‍ കുര്യച്ചിറ. ഡിസിസിയുടെ വാര്‍ത്താ കുറിപ്പിന് പിന്നാലെയാണ് സജീവന്റെ ആരോപണങ്ങള്‍.
ഗോപാലകൃഷ്ണന്റെ പൂര്‍വ്വ ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകനെ പീഡിപ്പിച്ച പോക്‌സോ പ്രതിയാണ് ഗോപാലകൃഷ്ണന്‍ എന്ന് സജീവന്‍ ആരോപിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലാണ് താനും മറ്റ് ഭാരവാഹികളും ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും സജീവന്‍ പറഞ്ഞു. ജോസ് വള്ളൂരിന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്നു പറഞ്ഞാല്‍ പാര്‍ട്ടിക്ക് മാനക്കേടാവുമെന്നും സജീവന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസില്‍ രാത്രി എട്ടിന് ശേഷം പുലരുവോളം ഡിസിസി അധ്യക്ഷന് എന്താണ് പണി. ഇക്കാര്യം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ജോസ് തയ്യാറാകണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.
ഡിസിസിയുടെ വാര്‍ത്താ കുറിപ്പും സജീവന്‍ കുര്യച്ചിറ തള്ളി. മര്‍ദ്ദനമേറ്റ ശേഷം മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന നേതാവ് പിഎ മാധവനും മുന്നില്‍ മൂന്ന് മണിക്കൂറോളം താനുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും തന്നെ പരിശോധിച്ചു. അവരോട് ചോദിച്ചാല്‍ അറിയാം താന്‍ മദ്യപിച്ചിട്ടില്ലെന്നും സജീവന്‍ പറഞ്ഞു.
ടി പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍; നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെ