അനില്‍അംബാനിയുടെ കമ്പനിക്ക് 2018ല്‍ ഡബിൾ റേറ്റിംഗ് ഉണ്ടായിരുന്നു, കെഎഫ്സി നിക്ഷേപം ന്യായീകരിച്ച് തോമസ് ഐസക്
നിക്ഷേപം നടത്തുമ്പോൾ കമ്പനി പ്രതിസന്ധി യിലാകുമെന്ന് മന്ത്രിയോ ഉദ്യോഗസഥരോ എങ്ങനെ അറിയും
തിരുവനന്തപുരം: അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ കെഎഫ്സി 60 കോടി നിക്ഷപിച്ചതില്‍ അഴിമതിയെന്ന വി.ഡി. സതീശന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ആക്ഷേപത്തിന് തെളിവ് ഹാജരാക്കണം.ധനകാര്യ സ്ഥാപനങ്ങൾക്ക് RBl യുടെ ഷെഡ്യൂൾഡ് സ്ഥാപങ്ങളിൽ നിക്ഷേപിക്കാം
മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിക്ഷേപം.ഡബിൾ റേറ്റിംഗ് ഉള്ള റിലയൻസിലാണ് അന്ന് നിക്ഷേപം നടത്തിയത്.അങ്ങനെയുള്ള കമ്പനിയിൽ നിക്ഷേപം നടത്തുന്നത് എങ്ങനെ അഴിമതിയാകുമെന്നും അദ്ദേഹം ചോദിച്ചു
ടെണ്ടർ വിളിച്ചാണ് നിക്ഷേപം നടത്തിയത്.എന്താണ് മറച്ചു വയ്ക്കാനുള്ളത്.റേറ്റിംഗ് കമ്പനികളെ KFC സ്വാധീനിച്ചോ ? പരിശോധിക്കട്ടെ.ബിസിനസിൽ ചില വീഴ്ചകളും സംഭവി ക്കും
250 കോടിയുടെ ബോണ്ട് ഇറക്കുന്നതിന്ന് യോഗ്യത നേടാനാണ് നിക്ഷേപം നടത്തിയതെന്നും തോമസ് ഐസക് വിശദീകരിച്ചു.ഇന്‍വസ്റ്റ്മെന്‍റ് കമ്മിറ്റി തീരുമാനിക്കാതെ നിക്ഷേപം നടത്താൻ പറ്റില്ല.KFC യുഡിഎഫ് സമയത്ത് അടച്ചു പൂട്ടാൻ പറഞ്ഞതാണ്.അവിടെ നിന്നാണ് ലാഭത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു