'നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു'; തിരുവനന്തപുരത്ത് തുടരുമെന്നും രാജീവ് ചന്ദ്രശേഖർ
നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത് സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തുടരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത് സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയതലത്തിൽ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്ന് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.