Asianet News MalayalamAsianet News Malayalam

സംസ്ഥാന സര്‍ക്കാർ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്

സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്.

Thiruvananthapuram Corporation received State Government vayoseva Award
Author
First Published Oct 1, 2024, 5:25 PM IST | Last Updated Oct 1, 2024, 5:39 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്. മേയര്‍   വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.

തിരൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ആര്യ പുരസ്കാരം മേയര്‍ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ പുരസ്കാരം വലിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്നും സന്തോഷമുണ്ടെന്നും മേയര്‍ ഫേസ്ബുക്കിൽ കുറിച്ചു.

മേയറുടെ കുറിപ്പിങ്ങനെ..

സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം തിരൂരിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ പുരസ്കാരം വലിയ അംഗീകാരമായി തന്നെയാണ് കാണുന്നത്.

 ഈ കാലയളവിൽ വയോജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിഞ്ഞു. വയോജനോത്സവം പോലുള്ള പുതിയ പദ്ധതികളിലൂടെ വയോജനങ്ങൾക്ക് മികച്ച അനുഭവങ്ങളും ഉയർന്ന ജീവിത നിലവാരവും നൽകാനുള്ള പ്രവർത്തനങ്ങൾ തുടരും. വയോജന സൗഹൃദ നഗരം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാം. അന്താരാഷ്ട്ര വയോജന ദിനാശംസകൾ!

'മേയറുടെ വാദം തെറ്റ്'; പുലിക്കളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സീതാറാം മില്‍ ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios