തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് തടിയൂരി മുൻ മാനേജർ

തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍റെ പരാതിയിൽ പ്രീതയ്ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Thiruvalla urban cooperative bank scam former manager paid money back nbu

പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ചെന്ന അവകാശവാദവുമായി മുൻ മാനേജർ പ്രീത സി കെ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പണം തിരിച്ചടച്ചതായി പ്രീത അവകാശപ്പെട്ടത്. മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍റെ സ്ഥിരനിക്ഷേപത്തിൽ നിന്ന് തട്ടിയെടുത്തതിൽ മൂന്ന് ലക്ഷം രൂപ ബാങ്കിലടച്ചെന്നും ബാക്കി തുകയും ഉടൻ അടയ്ക്കുമെന്നും മുൻ മാനേജർ പറഞ്ഞു. എന്നാൽ നഷ്ടമായ മുഴുവൻ തുകയും കിട്ടിയിലാടുൻ കോടതി നി‍ർദേശാനുസരണം നിക്ഷേപകയ്ക്ക് തിരിച്ചുകൊടുക്കുമെന്ന് ബാങ്ക് ചെയർമാൻ ആർ. സനൽകുമാർ അറിയിച്ചു. അതേസമയം, പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ കിട്ടിയാൽ മാത്രമെ പരാതി പിൻവലിക്കൂവെന്നാണ് പരാതിക്കാരിയുടെ നിലപാട്.

2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകി. നിക്ഷേപത്തിന്‍റെ അസ്സൽ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പക്ഷേ പണം തിരികെ നൽകിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം അട്ടിമറിച്ചു. മുതിർന്ന സിപിഎം നേതാവ് കൂടിയായ ബാങ്ക് ചെയർമാന്‍റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.

Also Read: കടുത്ത വർഗീയ പരാമർശം, അസഭ്യ വാക്കുകള്‍; പാനൂർ നഗരസഭാ സെക്രട്ടറിയുടേതായി പ്രചരിക്കുന്ന ഫോൺ സംഭാഷണം വിവാദത്തിൽ

എന്നാൽ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്ടമായ പണം തിരിച്ചു കിട്ടാൻ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയർമാൻ വിശദീകരിക്കുന്നത്. നിക്ഷേപകയുടെ പരാതിയിൽ അന്വേഷണം നടത്തിയ സഹകരണ വകുപ്പ്, പണം ഉടൻ തിരികെ നൽകാൻ ഉത്തരവിട്ടു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ അതെല്ലാം ഭരണസമിതി മറികടന്നു. തുടർന്നാണ് അർബൻ സഹകരണ ബാങ്കിനെതിരെ നിക്ഷേപക ഹൈക്കോടതിയെ സമീപിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios