പാലക്കാട് കാട്ടുപന്നികള്‍ കൂട്ടത്തോടെ കിണറ്റിൽ വീണു; കയറിൽ കുരുക്കിട്ട് വെടിവെച്ച് കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശിയുടെ കിണറ്റിൽ 5 കാട്ടുപന്നികള്‍ വീണത്. തുടര്‍ന്ന് വനംവകുപ്പെത്തി വെടിവെച്ചശേഷം പുറത്തെടുത്തു.

The wild boars that fell into the well were shot dead in palakkad

പാലക്കാട്: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് കിണറ്റിൽ അകപ്പെട്ട അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശി ബാബു മാഷിന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്. ശബ്ദം കേട്ട് വന്നുനോക്കിയ വീട്ടുകാരാണ് കാട്ടുപന്നികള്‍ കിണറ്റിൽ വീണത് അറിഞ്ഞത്.അഞ്ച് കാട്ടുപന്നികളാണ് കിണറ്റിൽ വീണത്. തുടര്‍ന്ന് കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വനംവകുപ്പും സ്ഥലത്തെത്തി.

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിനുള്ള അനുമതി ചൂണ്ടികാണിച്ചായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും പുറത്തെടുത്തശേഷം തുറന്നുവിടാൻ പാടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഇതോടെ വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നല്‍കി. തുടര്‍ന്ന് കിണറ്റിൽ ഒരാള്‍ ഇറങ്ങി ഓരോ കാട്ടുപന്നികളെയും കയറിൽ കുരുക്കിയശേഷം വെടിവെക്കുകയായിരുന്നു. വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു. ആദ്യം ഒരു പന്നിയെയും പിന്നീട് മറ്റുള്ളവയെയും ഓരോന്നായി വെടിവെച്ച് കൊല്ലുകയായിരുന്നു.

സ്റ്റാർട്ടപ്പുമായി ചർച്ച നടക്കുന്നുവെന്ന് മന്ത്രി ഗണേഷ് കുമാർ, കെഎസ്ആ‍‍‍‍ർടിസിയുടെ ലക്ഷ്യം വീട്ടുപടി സേവനം


 

Latest Videos
Follow Us:
Download App:
  • android
  • ios