ഒന്നാം പ്ലാറ്റ്‍ഫോമിൽ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ടു; സംഭവം കാഞ്ഞങ്ങാട്

ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ ഗു‍ഡ്സ് ട്രെയിൻ നിര്‍ത്തിയിട്ടശേഷം പോവുകയായിരുന്നുവെന്നാണ് വിവരം.

The loco pilot left the place after stopping the goods train in wrong platform The incident took place in Kanhangad

കാസര്‍കോട്: ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താൻ കഴിയാതെ വന്നു. ട്രെയിൻ കയറാനെത്തിയ യാത്രക്കാരും വലഞ്ഞു. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോവുകയായിരുന്നു എന്നാണ് വിവരം. 


ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ലാറ്റ്ഫോം ഒന്ന്. ഇതോടെ ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ മൂന്നാം പ്ലാറ്റ് ഫോമിലാണ് നിര്‍ത്തിയത്. ഗുഡ്സ് ട്രെയിനുകള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുന്ന മൂന്നാം പ്ലാറ്റ്ഫോമിലേക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ എത്തിയത് യാത്രക്കാരെയും ദുരിതത്തിലാക്കി.  ട്രാക്ക് മാറി ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. മണിക്കൂറുകള്‍ക്കുശേഷം രാവിലെ പത്തോടെ മംഗളൂരുവില്‍ നിന്ന് പുതിയ ലോക്കോ പൈലറ്റ് എത്തിയശേഷമാണ് ഗുഡ്സ് ട്രെയിൻ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. അഞ്ചു മണിക്കൂറോളമാണ് ഗുഡ്സ് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമില്‍ കിടന്നത്.

പീഡനക്കേസിൽ പ്രതിയാക്കും, ഒതുക്കാൻ 2.5 കോടി വേണം; വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios