'ഒരിക്കൽ കൂടി നന്ദി' വടകരയിലെ എൽഡിഎഫ് പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി പറഞ്ഞ് ശൈലജ ടീച്ചറുടെ കുറിപ്പ്

പാലക്കാട് നിന്നും വടകരയിലെത്തി ഷാഫി പറമ്പിൽ കെകെ ശൈലജയ്ക്കെതിരെ നേടിയത് കരുത്തുറ്റ വിജയമായിരുന്നു..

Thank you once again Shailaja teacher s note thanking LDF workers and voters in Vadakara

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ വടകരയിൽ എൽഡിഎഫിന് വോട്ട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദിയറിയിച്ച് കെകെ ശൈലജ ടീച്ചർ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് പ്രത്യേകം നന്ദിവീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ...

ലോക്സഭാതിരഞ്ഞെടുപ്പിൽ വടകര പാർലമെൻറ് മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് പ്രത്യേകം നന്ദി. വീണ്ടും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാവുകയാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

പാലക്കാട് നിന്നും വടകരയിലെത്തി ഷാഫി പറമ്പിൽ കെകെ ശൈലജയ്ക്കെതിരെ നേടിയത് കരുത്തുറ്റ വിജയമായിരുന്നു.. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ്  എൽഡിഎഫ് കരുത്തയായ സ്ഥാനാർത്ഥി  കെ.കെ.ശൈലജ ടീച്ചറെ കളത്തിലിറക്കിയത്.  എന്നാൽ ഷാഫിയുടെ വരവോടെ കളം മാറുകയായിരുന്നു. വടകരയിൽ അപരിചിത്വത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാതെ ഷാഫിയും കൂട്ടരും പ്രചരണത്തിനിറങ്ങി. 

മണ്ഡലത്തിൽ  557528 വോട്ടുകളാണ് ഷാഫി പറമ്പിൽ നേടിയത്. ശൈലജ ടീച്ചർക്ക് ലഭിച്ചത് ആകെ  443022 വോട്ടും എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണ  111979 വോട്ടുകളും നേടി. കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും. 

ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് പാലക്കാട്; സുരക്ഷിതമെന്ന് വിലയിരുത്തി യുഡിഎഫ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios