മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; സൈക്കിളില്‍ പോകവെ 10 വയസുകാരന് ദാരുണാന്ത്യം

പുറയാർ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരന്  ദേഹത്ത് വീണ് ദാരുണാന്ത്യം.

ten year old boy died after tree and electric post fell on him while riding cycle

എറണാകുളം: ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരന്  ദേഹത്ത് വീണ് ദാരുണാന്ത്യം. അമ്പാട്ടുവീട്ടിൽ നൗഷാദിന്‍റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് ഇര്‍ഫാൻ. ഉള്ള് ബലം കുറ‍ഞ്ഞ് നിന്നിരുന്ന മഹാഗണി മരമാണ് മറിഞ്ഞുവീണത്. മരം പോസ്റ്റില്‍ വീഴുകയും ഇവ രണ്ടും ചേര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇര്‍ഫാന്‍റെ ദേഹത്തേക്കാണ് ഇവ വന്നുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു. 

സ്വകാര്യ പറമ്പില്‍ നില്‍ക്കുന്ന മരമാണ് കടപുഴകി വീണത്. ഇങ്ങനെയൊരു അപകടത്തിന് സാധ്യത അവിടെയുള്ളതായി ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എങ്കിലും വിഷയത്തില്‍ അധികൃതര്‍ ഇടപെടുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്ന വ്യക്തമായ അന്വേഷണം നടക്കുന്നുണ്ട്. അപകടസമയത്ത് ഇര്‍ഫാനൊപ്പമുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്ക് സംഭവം മാനസികാഘാതമുണ്ടാക്കിയിട്ടുണ്ട്. ഏറെ സങ്കടകരമായ വാര്‍ത്ത നാടിനെയും പിടിച്ചുലച്ചിരിക്കുകയാണ്.

Also Read:- ചാലക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോളുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios