'ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി' ഡിഇഒക്ക് അധ്യാപികയുടെ പരാതി
ടീച്ചര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് ചോദിച്ചെന്നും അധ്യാപികയുടെ പരാതി.ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം
മലപ്പുറം:ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്.മലപ്പുറം എടപ്പറ്റ സികെഎച്ച്എംസ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു.വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്‍റെ പ്രതികരണം.എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്.കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് ടീച്ചര്‍ പറയുന്നു.ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ വാദം.ടീച്ചര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചു.ചില പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്ന് ടീച്ചറുടെ പരാതിയില്‍ പറയുന്നു.
വണ്ടൂര്‍ ഡിഇഒ യ്ക്ക് ഇ മെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്.അടുത്ത സ്കൂള്‍ പിടിഎ യോഗം വിഷയം ചര്‍ച്ച ചെയ്യും.