അന്ന് ജലീൽ ഇന്ന് അബ്ദുറഹ്മാൻ; കോൺഗ്രസ് വിട്ടെത്തി താനൂരിനെ രണ്ടാം തവണയും ചുവപ്പിച്ചു, ഇനി മന്ത്രി
മുസ്ലീം ലീഗിന്റെ കോട്ടയിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ചുകയറിയാണ് വി അബ്ദുറഹിമാൻ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോൺഗ്രസ് നേതാവായിരുന്ന വി അബ്ദുറഹിമാൻ ഇടത് സ്വതന്ത്രനായാണ് മലപ്പുറം താനൂരിൽ നിന്ന് രണ്ടു തവണയും വിജയിച്ചത്.
മുസ്ലീം ലീഗിന്റെ കോട്ടയിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ചുകയറിയാണ് വി അബ്ദുറഹിമാൻ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോൺഗ്രസ് നേതാവായിരുന്ന വി അബ്ദുറഹിമാൻ ഇടത് സ്വതന്ത്രനായാണ് മലപ്പുറം താനൂരിൽ നിന്ന് രണ്ടു തവണയും വിജയിച്ചത്.
മുസ്ലിംലീഗ് സ്ഥാനാരത്ഥികളെ മാത്രം വിജയിപ്പിക്കുന്ന താനൂരിന്ർറെ ചരിത്രം വി അബ്ദുറഹിമാൻ തിരുത്തിയത് 2016ലാണ്. ഇത്തവണ തെരെഞ്ഞെടുപ്പിൽ രണ്ടാം അങ്കത്തില് വി അബ്ദുറഹിമാനെ തോൽപ്പിക്കാൻ മുസ്ലിം ലീഗ് കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും യുവ നേതാവായ പികെ ഫിറോസിനെ തോൽപ്പിച്ച് വി അബ്ദുറഹിമൻ വീണ്ടും താനൂരിനെ ചുവപ്പിച്ചു.
തിരൂർ സ്വദേശിയായ അബ്ദുറഹ്മാൻ കെഎഎസ്യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കെഎസ് യു താലൂക്ക് സെക്രട്ടറിയായിരുന്നു തുടക്കം. യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഐഎൻടിയുസി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി, കെപിസി സി അംഗം എന്നീ പദവികൾ കോൺഗ്രസിൽ വഹിച്ചു.
തിരൂർ നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളി ലും പ്രവർത്തിച്ചു. കോൺഗ്രസ് രാഷ്ടീയം ഉപേക്ഷിച്ച് 2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി പൊന്നാനിയിൽ നിന്ന് മത്സരിച്ച വി അബ്ദുറഹിമാൻ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും മു്സലീം ലീഗിന് വലിയ വെല്ലുവിളിയാണ് ഉയര്ത്തിയത്.
മുസ്ലീം ലീഗ് വിട്ട കെടി ജലീലിനു പിന്നാലെയാണ് കോൺഗ്രസ് വിട്ട വി അബ്ദുറഹിമാനെ മലപ്പുറത്തുനിന്നും സിപിഎം മന്ത്രി സ്ഥാനത്തേ് കൊണ്ടുവരുന്നത്. വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെയും നേതിയിൽ ഖദീജയുടെയും മകനാണ് 59 കാരനായ വി അബ്ദുറഹിമാൻ. ഭാര്യ സജിത, മക്കൾ: റിസ്വാന ഷെറിൻ, അമൻ സംഗീത്, നലെ നവൽ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona