താനൂർ ബോട്ട് അപകടം: 'ബോട്ട് തലകീഴായി മറിഞ്ഞു, അപകടം കരയിൽ നിന്ന് 300 മീറ്റർ അകലെ'; രക്ഷപ്പെട്ടയാൾ

കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി.

Tanur boat accident six people died updates sts

മലപ്പുറം: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ, ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. 35ഓളം പേർ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യയുണ്ട്.

ബോട്ട് തലകീഴായി  മറിഞ്ഞതിനാൽ അടിയിൽ‌ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും ദ്രുതകർമസേന അം​ഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ബോട്ട് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.  മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ  നിയോഗിച്ചു.

വൈകിട്ട് 7 നും 7.40നും ഇടയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. 

കണ്ണീർ കടലായി താനൂർ, ബോട്ട് അപകടത്തിൽ മരണസംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

താനൂർ ബോട്ടപകടം: ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

Latest Videos
Follow Us:
Download App:
  • android
  • ios