താനൂർ ബോട്ടപകടം: മരിച്ച 15 പേരും കുട്ടികൾ, അഞ്ച് പേർ സ്ത്രീകൾ; രണ്ട് പുരുഷന്മാരും മരിച്ചു: പട്ടിക
മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്
മലപ്പുറം: താനൂരിൽ അറ്റ്ലാന്റിക് ബോട്ട് മുങ്ങി മരിച്ച 22 പേരിൽ 15 പേരും കുട്ടികൾ. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിൽ പെടുന്നു. മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്.
Read More: താനൂർ ദുരന്തം: മരിച്ച 11 പുത്തൻ കടപ്പുറം സ്വദേശികൾക്കും ഒരേയിടത്ത് അന്ത്യവിശ്രമം; തീരാനോവുമായി നാട്
കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായി താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തിൽ മരിച്ചതും.
Read More: ഒടുവിൽ ആശ്വാസ വാർത്ത: താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചേക്കും
തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ് മരിച്ച 16 പേരും. പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവർ ഒറു കുടുംബത്തിലെ അംഗങ്ങളായിരുന്നു. നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38), നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്നാൻ (10), മുഹമ്മദ് അഫഹാൻ (മൂന്നര) എന്നിവരും അപകടത്തിൽ മരിച്ചു.
Read More: താനൂർ അപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ, ബന്ധുക്കൾ വാഹനത്തിൽ