'മാപ്പ് പറയുമെന്ന് സ്വപ്നം കാണണ്ട'; വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ലെന്ന് ടി സിദ്ദിഖ്
പ്രതിക്ഷ നേതാവ് ഇന്ന് കേരളത്തിൽ ആർ എസ് എസ് ഏറ്റവും കൂടുതൽ ഭയക്കുന്ന നേതാവാണ്. അവരുടെ പല വാദങ്ങളും കള്ളപ്രചാരണങ്ങളും സഭയിലും പുറത്തും പൊളിച്ചടുക്കുന്ന നേതാവാണ്- ടി സിദ്ദിഖ്.
വയനാട്: ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. മുന്‍ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന സതീശന്‍റെ പ്രസ്താവന പിന്‍വചിട്ട് മാപ്പ് പറയണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി ഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ലെന്നും മാപ്പ് പറയുമെന്ന് ആരും സ്വപ്നം കാണണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖ് വ്യക്തമാക്കി.
'വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ല, മറിച്ച് ഗാന്ധിജിയുടെ പിൻഗാമിയാണ്. മാപ്പ് പറയുമെന്ന് ആരും സ്വപ്നം കാണണ്ട. പറഞ്ഞത് ഇതാണ്. ഭരണഘടനയെ എതിർക്കുന്നതിൽ ആർ എസ് എസിനും സിപിഎമ്മിനും ഒരേ നിലപാടാണ്, അത് ഇനിയും പറയും'- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിഡി സതീശന്‍ന്‍റെ 2013ല്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ ആര്‍ എസ് എസ് പുറത്തുവിട്ടിരുന്നു. പ്രസ്താവ പിന്‍വലിച്ച് സതീശന്‍ മാപ്പ് പറയണമെന്ന് ആര്‍എസ് ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന വിഡി സതീശന്‍റെ ചിത്രം ആര്‍എസ്എസ് തന്നെ പുറത്ത് വിട്ടതോടെ എല്‍ഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കി. കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുകയാണെന്നും ഒരേ തൂവൽ പക്ഷികളാണെന്നും ഇടത് നേതാക്കള്‍ വിമര്‍ശനവുമായെത്തി. പരസ്പരസഹകരണത്തിന്‍റെ തെളിവുകളാണ് നേതാക്കളുടെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നതെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. സതീശനെതിരെ ആക്രമണവുമായി ഇടതുപക്ഷ നേതാക്കളെത്തിയതോടെ ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ വേദിയിൽ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
Read More : ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ വേദിയിൽ വി.എസ്.അച്യുതാനന്ദനും, പങ്കെടുത്തത് പുസ്തക പ്രകാശന ചടങ്ങിൽ
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു. ഇതേ പുസ്തകം പല ജില്ലകളിൽ പ്രകാശനം ചെയ്തിരുന്നു. അതിന്‍റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ വി ഡി സതീശൻ പങ്കെടുത്തത്.
Read More : 'വിഎസ് പങ്കെടുത്തത് ആർഎസ്എസിനെ വിമർശിക്കാൻ', വിഡിക്കെതിരെ വിഎസിന്റെ പ്രസംഗവുമായി ശശിധരൻ
ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ വേദിയിൽ വി.എസ്.അച്യുതാനന്ദനും എത്തിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു.
ഇതേ പുസ്തകം പല ജില്ലകളിൽ പ്രകാശനം ചെയ്തിരുന്നു. അതിന്‍റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിലാണു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തത്. അതും മാതൃഭൂമി ബുക്സിന്റെ മാനേജിംഗ് ഡയരക്ടറായിരുന്ന വിരേന്ദ്ര കുമാർ ക്ഷണിച്ചിട്ട് പോയത്.
അല്ലാതെ ആർ എസ് എസ് ക്ഷണിച്ചിട്ടുമില്ല. പ്രതിക്ഷ നേതാവ് ഇന്ന് കേരളത്തിൽ ആർ എസ് എസ് ഏറ്റവും കൂടുതൽ ഭയക്കുന്ന നേതാവാണ്. അവരുടെ പല വാദങ്ങളും കള്ളപ്രചാരണങ്ങളും സഭയിലും പുറത്തും പൊളിച്ചടുക്കുന്ന നേതാവാണ്.
ആർ എസ് എസിനെ എതിർക്കുന്നതിലും വിമർശിക്കുന്നതിലും വിഡി സതീശനെ പോലെ ഒരു നേതാവ് സിപിഎമ്മിനു ഇല്ല എന്ന് മാത്രമല്ല, സിപിഎം ഭരിക്കുന്ന കേരളത്തിൽ ആർ എസ് എസിന്റെ നിഴൽ ഭരണം നടക്കുകയാണെന്ന യാഥാർത്ഥ്യം ജനങ്ങൾക്കിടയിൽ ചർച്ചയായി ഉയർന്ന് വരികയും ചെയ്തിരിക്കുന്നു. വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ല; മറിച്ച് ഗാന്ധിജിയുടെ പിൻഗാമിയാണു. മാപ്പ് പറയുമെന്ന് ആരും സ്വപ്നം കാണണ്ട... പറഞ്ഞത് ഇതാണു. “ഭരണഘടനയെ എതിർക്കുന്നതിൽ ആർ എസ് എസിനും സിപിഎമ്മിനും ഒരേ നിലപാടാണ്.”അത് ഇനിയും പറയും.