രഹസ്യമൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം : ഷാജ് കിരണിനെ ചോദ്യം ചെയ്യാതെ പൊലീസ്

സ്വപ്‍ന സുരേഷിന്‍റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോപണവിധേയനെതിരെ നടപടിയെടുക്കാതെ പൊലീസ്; മൊഴി നൽകാൻ തയ്യാറെന്ന് ഷാജ് കിരൺ

Swapna Suresh's allegation, No move from police to question Shaj Kiran

കൊച്ചി: രഹസ്യമൊഴി മാറ്റാൻ  മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന സ്വപ്‍ന സുരേഷിന്‍റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോപണവിധേയനെതിരെ നടപടിയെടുക്കാതെ പൊലീസ്. മുൻ മാധ്യമ പ്രവർത്തകനായ ഷാജ് കിരൺ ആരോപണം തള്ളിയിട്ടുണ്ടെങ്കിലും സ്വപ്‍നയെ കണ്ടത് ശരിവെച്ചിരുന്നു. പൊലീസിന് മുന്നിൽ എല്ലാം വെളിപ്പെടുത്താമെന്ന് ഷാജ് കിരൺ തന്നെ വ്യക്തമാക്കിയിട്ടും മൊഴി എടുക്കാതെ ഒളിച്ചുകളിക്കുകയാണ് ഇപ്പോഴും പൊലീസ്. 

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദൂതനെന്ന് പരിചയപ്പെടുത്തി ഷാജ് കിരൺ സമീപിച്ചെന്നും മൊഴി മാറ്റിയില്ലെങ്കിൽ ദീർഘകാലം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്‍നയുടെ വെളിപ്പെടുത്തൽ. വിജിലൻസ് മേധാവി എം.ആർ.അജിത് കുമാർ,  ലോ ആന്‍റ് ഓർഡർ എഡിജിപി എന്നിവരുമായി ഇയാൾ നിരന്തരം സംസാരിച്ചെന്ന ആരോപണവും സ്വപ്‍ന ഉന്നയിച്ചു. സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ  ഷാജ് കിരണിന്‍റെ മൊ ഴി എടുക്കാൻ  പോലും പൊലീസ് തയ്യാറായിട്ടില്ല. ആരോപണത്തിന്‍റെ വാസ്തവം പുറത്ത് കൊണ്ടുവരേണ്ടത് പൊലീസ് ആണ്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

അതേസമയം സ്വപ്‍നയുടെ ആരോപണത്തെ കുറിച്ചറിയില്ലെന്നും മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും പരിചയമില്ലെന്നുമായിരുന്നു ഷാ‍ജ് കിരൺ ഇന്നലെ പറഞ്ഞത്. ഒരു സഹൃത്ത് എന്ന നിലയിലാണ് സ്വപ്‍നയുമായി സംസാരിച്ചതെന്നും അവർ വിളിച്ചിട്ടാണ് അങ്ങോട്ടുപോയതെന്നും ഷാജ് കിരൺ വ്യക്തമാക്കി. ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചെന്ന  ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. സ്വപ്നയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ വ്യക്തമാക്കി. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു.

എന്നാൽ വിജിലൻസ് മേധാവി എം.ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാജ്  കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു  എം.ആർ.അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം.ആർ.അജിത് പറഞ്ഞാണെന്നും സ്വപ്‍ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ രഹസ്യമൊഴി വന്നതിന് പിറകെ സരിത്തിനെ പിടിച്ചുകൊണ്ടുപോയി ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഷാജ് കിരണിന്‍റെ കാര്യത്തിൽ സ്വീകരിക്കുന്ന മെല്ലപ്പോക്കാണ് ഇപ്പോൾ വിമർശനത്തിനിടയാക്കുന്നത്.

അതേസമയം ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്ന് സ്വപ്‍ന പറഞ്ഞു. വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുംവിടും എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. 

സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തു വിടും

ആരോപണം തള്ളി നികേഷ് കുമാർ

സ്വപ്‍ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാനുള്ള മധ്യസ്ഥ ശ്രമത്തില്‍ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും മാധ്യമ പ്രവര്‍ത്തകനുമായ എം.വി.നികേഷ് കുമാര്‍. അഭിമുഖത്തിന്‍റെ പേരില്‍ തന്നെ പാലക്കാട് എത്തിച്ച് കുടുക്കാനായിരുന്നു സ്വപ്നയും ഷാജ് കിരണും ശ്രമിച്ചതെന്ന് സംശയിക്കുന്നുവെന്നും എം.വി.നികേഷ് കുമാര്‍ ആരോപിച്ചു . മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന പറഞ്ഞത്.

'ആരുടെയും നാവാകാനില്ല, അങ്ങനെ വരുത്തിതീര്‍ക്കാന്‍ ശ്രമം'; കുടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് നികേഷ് കുമാര്‍

നികേഷിന് പങ്കില്ലെന്ന് ഷാജ് കിരൺ

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നികേഷിന് ഒരു പങ്കുമില്ലെന്ന് ഷാജ് കിരണ്‍. നികേഷിന് അഭിമുഖം നല്‍കാനാണ് സ്വപ്ന സുരേഷിനോട് താന്‍ ആവശ്യപ്പെട്ടത്. ഫോണ്‍ കൈമാറാന്‍ സ്വപ്നയോട് പറഞ്ഞിട്ടില്ലെന്നും ഷാജ് കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നികേഷ് കുമാർ എന്നയാൾ ബന്ധപ്പെട്ടാൽ ഫോണ്‍ കൈമാറാനാണ് ഷാജ് കിരണ്‍ നിർദ്ദേശിച്ചതെന്നായിരുന്നു ഇന്നലെ സ്വപ്ന പറഞ്ഞത്.

'നികേഷിന് ഒരു പങ്കുമില്ല', അഭിമുഖം നല്‍കാനാണ് താന്‍ സ്വപ്നയോട് ആവശ്യപ്പെട്ടതെന്ന് ഷാജ് കിരണ്‍

Read Also : വിശദീകരണവുമായി HRDS; സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios