ചെക്ക് കേസിൽ സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു

വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിൻ്റെ നടപടി.

sunil parameswaran arrested in check case

ഇടുക്കി: ചെക്ക് കേസിൽ പ്രശസ്ത തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് പൊലീസ് സുനിൽ പരമേശ്വരനെ കസ്റ്റഡിയിലെടുത്തത്. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിൻ്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ് വർക്കല കോടതിയിൽ ഹാജരാകും. അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നിരവധി മാന്ത്രിക നോവലുകളും കഥകളും അദ്ദേഹം നേരത്തെ രചിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios