'പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കൂ', എൽഡിഎഫിനോട് സുധാകരൻ; തള്ളി ഇപി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോഴാണ് ഇടതിനെ കുഴക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻറെ നീക്കം. 

sudhakaran kpcc president request ldf not to field candidate in Puthuppally constituency apn

തിരുവനന്തപുരം : ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം എൽഡിഎഫ് കാണിക്കണമെന്ന് കോൺഗ്രസ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോഴാണ് ഇടതിനെ കുഴക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻറെ നീക്കം. ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്നാണ് അഭിപ്രായം. ആവശ്യം മുന്നോട്ട് വെക്കാതെ കണ്ടറിഞ്ഞ് ചെയ്യണമെന്ന നിലപാട് എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നു. 

സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന്; മകനോ മകളോയെന്ന് കുടുംബം തീരുമാനിക്കട്ടെ: സുധാകരൻ

ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാകട്ടെ ഉപതരെഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കാൻ തീരുമാനമെടുത്തതാണ്. ആദരവ് വേറെ , രാഷ്ട്രീയമത്സരം വേറെ എന്ന നിലയ്ക്ക് സുധാകരൻറെ ആവശ്യം തള്ളാൻ തന്നെയാകും ഇടത് തീരുമാനം. സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്നും കോൺഗ്രസ് അങ്ങിനെ ചെയ്ത പാരമ്പര്യം പറയാമോ എന്നാണ് ഇപി ജയരാജന്റെ തിരിച്ചുള്ള ചോദ്യം . 

ആരാകും ഒസിയുടെ പിൻഗാമി എന്നതിൽ കോൺഗ്രസ് നിരയിൽ അനൗദ്യോഗിക ചർച്ച മുറുകി. വിലാപയാത്രയിലുടനീളം ഒഴുകിയെത്തിയ ജനങ്ങളോട് കൈ കൂപ്പി നീങ്ങിയ മകൻ ചാണ്ടി ഉമ്മൻറ പേര് തന്നെയാണ് സജീവപരിഗണനയിൽ. മകൾ അച്ചുവിനറെ പേരും ചിലരുടെ മനസിലുണ്ട്.

കുടുംബാംഗങ്ങളോട് പേര് നിർദ്ദേശികാൻ പറഞ്ഞ് അത് പാർട്ടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം. നാളെ തിരുവനന്തപുരത്തെ അനുസ്മരണ സമ്മേളനത്തിന് ശേഷം കോൺഗ്രസ് ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കും. കഴിഞ്ഞ തവണ ഒസിയുടെ ഭൂരിപക്ഷം കുറവായിരുന്നു. പക്ഷെ കേരള നെഞ്ചേറ്റിയ അന്ത്യയാത്രക്ക് ശേഷം വരുന്ന ഉപതരെഞ്ഞെടുപ്പിൽ കുടുംബാംഗങ്ങളെ നിർത്തും വഴി മികച്ച ജയം ഉറപ്പാണെന്നാണ് പാർട്ടി കണക്ക് കൂട്ടൽ. ഒസിയുടെ സ്വന്തം തട്ടകത്തിൽ വമ്പൻജയം കോൺഗ്രസിൻറെ ഏറ്റവും വലിയ അഭിമാനപ്രശ്നം കൂടിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻറെ പേരാണ് സജീവപരിഗണനയിൽ. കുടുംബാംഗങ്ങളുമായി ആലോചിച്ച് അന്തിമ നിലപാടെടുക്കാനാണ് കോൺഗ്രസ് നീക്കം.

ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിർണയത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios