സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പരിശോധന നടത്തണം, സ്വകാര്യ ലാബുകൾക്ക് മുഖ്യമന്ത്രിയുടെ താക്കീത്

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്താന്‍  വിസമ്മതിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

strict action should taken against private labs that have stopped rtpcr tests says pinarayi vijayan

തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തയ്യാറാകാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ ലാബുകള്‍ വിമുഖത കാണിക്കുന്നത് ഒരുതരത്തിലും സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. ആര്‍ടിപിസിആറിന് പകരം  ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. അസാധാരണ സാഹചര്യമാണ് നമ്മള്‍ നേരിടുന്നത് എന്ന് എല്ലാവരും മനസിലാക്കം.  ഇത് ലാഭമുണ്ടാക്കേണ്ട സന്ദര്‍ഭല്ല , സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ലാബുകളിലെ ആര്‍‌ടിപിസിആര്‍ പരിശോധനാ  നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതിനെ തുടര്‍ന്ന് ചില ലാബുകള്‍ പരിശോധന നടത്താന്‍ വിമുഖത കാട്ടുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താനാവശ്യമായ മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് ഫീസ് 500 രൂപയാക്കിയത്. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് ഫീസ് ഈടാക്കുന്നതെന്ന് പിണറായി പറഞ്ഞു.

ഇതുമായ ബന്ധപ്പെട്ടള്ള സ്വകാര്യ ലാബുകളുടെ പരാതികള്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഇത്തരമൊരു ഘട്ടത്തില്‍ എടുക്കാനാവില്ല.  ലാബുണ്ടാക, ലാബില്‍ സൌകര്യങ്ങളുണ്ടാകുക, പിന്നെ അവരവരുടെ സൌകര്യമനുസരിച്ച് ടെസ്റ്റ് നടത്തുക എന്നത് ശരിയായ നടപടിയല്ല. ഇത്തരമൊരു പ്രതിഷേധാത്മക നിലപാട് ആരും ഈ സാഹചര്യത്തില്‍ സ്വീകരിക്കരുത്. ഭൂരിഭാഗം ലാബുകളും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുന്നുണ്. ന്യൂനപക്ഷം വരുന്ന ലാബുകളാണ് എതിര്‍പ്പുര്‍ത്തിയത്. അവരും സര്‍ക്കാരിനോട് സഹകരിക്കണം, സര്‍ക്കാര്‍ അതാണ് ആഗ്രഹിക്കുന്നത്.  സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്താന്‍  വിസമ്മതിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

Latest Videos
Follow Us:
Download App:
  • android
  • ios