എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷാരൂഖിന്റെ നോയിഡയിലെ കടയിലും വിചിത്രമായ കുറിപ്പുകൾ; വരികൾ പരസ്പര വിരുദ്ധം
ഒപ്പം വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ഷാരുഖ് സെയ്ഫിയുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്യുകയും ചെയ്യുകയാണ്.
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ഷഹീൻബാഗിലെ വീട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെ നോയിഡയിലാണ് ഇയാളുടെ കാർപെന്റർ കട. ഈ കടയിലും ഷാരുഖ് സെയ്ഫി വിചിത്രമായ കുറിപ്പുകളടങ്ങിയ നോട്ട്ബുക്ക് സൂക്ഷിച്ചിട്ടുണ്ട്. ദില്ലിയിൽ ഷാരുഖ് സെയ്ഫിയെക്കുറിച്ച് കേരള പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഒപ്പം വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ഷാരുഖ് സെയ്ഫിയുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്യുകയും ചെയ്യുകയാണ്.
അന്വേഷണം ഇനിയും തുടരും. ഷാരുഖ് സെയ്ഫി പിതാവിനൊപ്പം ജോലി ചെയ്തിരുന്ന മരപ്പണി ശാലയിൽ പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. എന്തെങ്കിലും കണ്ടെത്താനായോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. റെയിൽപ്പാളത്തിൽ കണ്ടെത്തിയ നോട്ട്ബുക്കിന് സമാനമായ ബുക്ക് പോലെ തന്നെ ഇവിടെയും കണ്ടെത്തി. പരസ്പര ബന്ധമില്ലാത്ത വാക്കുകളും കുറിപ്പുകളുമാണ് ഇതിലുള്ളത്. പൊലീസ് ഇവിടെ വിശദമായ അന്വേഷണം നടത്തും.
ദില്ലിയിൽ ഷാരൂഖിന്‍റെ വേരുകൾ തേടി കേരള പൊലീസ്; 6 മാസത്തിനിടെ പ്രതി ബന്ധപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമം