കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്
ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം.
![Steamer explodes at hotel near Kalur Stadium; 1 dead, 4 injured Steamer explodes at hotel near Kalur Stadium; 1 dead, 4 injured](https://static-gi.asianetnews.com/images/01jkdharb30zyjahyjk8ef30hm/fotojet--71-_363x203xt.jpg)
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം.
ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. 5 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാൾ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പൊലീസ് വ്യക്തമാക്കി. ചായ കുടിക്കാൻ കടയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടയിലെത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തി. പുറത്തുള്ളവരെ രക്ഷിച്ചു. അകത്ത് രണ്ടുപേരുണ്ടായിരുന്നു. അവരിലൊരാളുടെ അവസ്ഥ ഗുരുതരമായിരുന്നു. പലർക്കും പൊള്ളലേറ്റിരുന്നു. ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലായെന്നും യുവതി പറഞ്ഞു.
ബോയ്ലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ രൂപേഷ് സിഐ പറഞ്ഞു. അപകടത്തിൽ സുമിത്തിന്റെ തലയ്ക്കു സാരമായി പരിക്കേറ്റു. 5 പേർക്ക് പരിക്കുണ്ട്. ഒരാൾ മരിച്ചു. മരിച്ച സുമിത് വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. പരിക്കേറ്റവരെല്ലാം കടയിലെ ജീവനക്കാരാണ്. എല്ലാവരും ഇതര സംസ്ഥാനക്കാരുമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവോ എന്ന് പരിശോധിക്കും. ഫോറൻസിക് സംഘം പരിശോധിക്കുമെന്നും ഹോട്ടൽ ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും സിഐ പറഞ്ഞു.
കാത്തിരുന്ന 20 കോടിയുടെ ഭാഗ്യനമ്പര്‍ അറിഞ്ഞു, അടുത്തത് പത്ത് കോടിയുടെ ഭാഗ്യശാലി, സമ്മർ ബമ്പർ വിപണിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം