ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ; ബംഗളുരു യാത്രക്കാർക്ക് ആശ്വാസമാവും

16 തേർഡ് എ.സി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുന്നത്. 

special train announced for addressing the passenger rush during onam season

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 16 തേർഡ് എ.സി കോച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ.

വിശദാംശങ്ങൾ ഇങ്ങനെ
ട്രെയിൻ നമ്പർ - 06239: എസ്എംവിടി ബംഗളുരു - കൊച്ചുവേളി. രാത്രി 9 മണിക്ക് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് - 20, 22, 25, 27, 29 സെപ്റ്റംബർ - 01, 03, 05, 08, 10, 12, 15, 17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്.

ട്രെയിൻ നമ്പർ - 06240: കൊച്ചുവേളി - എസ്എംവിടി ബംഗളുരു. വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബംഗളുരുവിലെത്തും. ഓഗസ്റ്റ് - 21, 23, 26, 28, 30, സെപ്റ്റംബർ - 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലായിരുന്നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios