സമൂഹ വ്യാപന സാധ്യത; കണ്ണൂരിലെ ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി അടച്ചു

ധർമ്മടത്ത് ഒരു കുടുംബത്തിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കം വഴി രണ്ട് പേർക്കും കൊവിഡ് ബാധിച്ചിരുന്നു. 

some places in kannur fully closed as there is a chance of community spread.

കണ്ണൂര്‍: സമൂഹ വ്യാപന സാധ്യതയുള്ള കണ്ണൂരിലെ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും പൂർണ്ണമായി അടച്ചു. ധർമ്മടം സ്വദേശിനിയായ 62 കാരി ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുമായുള്ള സമ്പർക്കം വഴി രണ്ട് പേർക്കും കൊവിഡ് ബാധിച്ചിരുന്നു. 

അതേസമയം കണ്ണൂരിൽ ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ ഗൾഫിൽ  നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 229 ആണ്. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. 

ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7118 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6423 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios