സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ, കാറിൽ ആത്മഹത്യാക്കുറിപ്പ്

കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

solar case investigating officer Rt. DySP harikrishnan found dead at railway track in Alappuzha apn

ആലപ്പുഴ : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്.  

അരിക്കൊമ്പനെ കണ്ടെത്തി; സിമന്റ് പാലത്തിന് സമീപം, നിരീക്ഷണത്തിലെന്ന് വനംവകുപ്പ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios