കൂറുമാറ്റത്തിന് കോഴ: തോമസ് കെ തോമസിനെ ചോദ്യം ചെയ്യണം; സരിന് പാര വെക്കുന്നത് കൃഷ്ണദാസ്; തുറന്നടിച്ച് മുരളീധരൻ

'100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണം'

should Interrogate thomas k thomas says K Muraleedharan on 100 crore bribe for two kerala mla allegation

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയർന്നത്. ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എം.എല്‍.എമാരെ വിലയ്‌ക്കെടുന്നത് ഉത്തരേന്ത്യയിലെ നടക്കൂ, അത് കേരളത്തില്‍ നടക്കില്ല. ഇത് ഒരു മുന്നണിയുടെ പ്രശ്‌നമല്ല മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണ്. സാമ്പത്തിക ആരോപണമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് തോമസ് .കെ. തോമസിനെ മന്ത്രിസഭയിലെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 
 
'സരിന് പാര വെക്കുന്ന കൃഷ്ണദാസ്', മാധ്യമ വിമർശനത്തിൽ മുരളി

മാധ്യമപ്രവര്‍ത്തകർ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളാണെന്ന പരാമർശം കൊണ്ട് പാലക്കാട്ടെ സിപിഎം നേതാവ് കൃഷ്ണദാസിന്റെ ഉദ്ദേശം ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി സരിന് പാര വെക്കലാണെന്ന് കെ മുരളീധരൻ. പരാമർശത്തിൽ കൃഷ്ണദാസോ പാര്‍ട്ടിയോ മാപ്പ് പറയണം. 2016 ൽ കൃഷ്ണ ദാസ് മത്സരിക്കുമ്പോഴാണ് സിപിഎം ആദ്യം മൂന്നാം സ്ഥാനത്ത് എത്തിയത്. വീണ്ടും പാലക്കാട് മൂന്നാം സ്ഥാനത്ത് എൽഡിഎഫിനെ നിലനിർത്തണമെന്ന വാശി കൃഷ്ണദാസിനുളളതുകൊണ്ടാണ് മാധ്യമങ്ങളെ ചീത്ത വിളിച്ചത്. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി സരിന് പാര വെക്കുകയാണ് കൃഷ്ണദാസിന്റെ ഉദ്ദേശമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ചത്ത കുതിരയാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ബാധിക്കില്ല. എസ് എൻഡിപി ജനറൽ സെക്രട്ടറി ഞങ്ങളെ എന്തുപറഞ്ഞാലും ബാധിക്കില്ല. അതുകൊണ്ട് വെള്ളാപ്പളളിയോട് തിരിച്ചു പറയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios