'പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി': ഷാജ് കിരൺ

നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരൺ ചോദിക്കുന്നു

Shaj Kiran says Believers Church handles funds of Pinarayi Vijayan and Kodiyeri Balakrishnan

പാലക്കാട്: ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്ന് ഷാജ് കിരൺ. സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം ഉള്ളത്. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരൺ ചോദിക്കുന്നു. സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്മെന്റ് നൽകിയ ശേഷമുള്ളതാണ് ഈ സംഭാഷണം.

ഫോൺ സംഭാഷണം ഇങ്ങനെ

ഷാജ്: വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ? എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ. നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക. ട്രാവൽ ബാൻ നീക്കാൻ പറയുക

സരിത്ത്: ഞങ്ങൾ പോരാടും

ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം? ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രിയാണ്. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കൊടിയേരിയുടെയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചർച്ച് വഴി എന്നാണ് പറയുന്നത്.

ഷാജ് : ഓരോ സ്റ്റെപ്പായി നിങ്ങളെ ചാടിച്ചതാണ്

സ്വപ്ന: 164 സ്റ്റേറ്റ്മെന്റ് കൊടുത്തത് തെറ്റോ ? തെറ്റല്ലല്ലോ എന്തിനാണ് ദ്രോഹിക്കുന്നത്?

ഷാജി : ഇതു കൊണ്ട് എന്താണ് നേടുന്നത്. തെറ്റു ചെയ്ത ആളുകൾ കാലിന്മേൽ കാൽ വെച്ച് ഭരിക്കുകയാണ്. മാക്സിമം ശിവശങ്കറിനെ പൂട്ടും. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത് 
 

Latest Videos
Follow Us:
Download App:
  • android
  • ios