സഹായ ഹസ്തവുമായി ഷാഫി പറമ്പില്‍ എംഎല്‍എ, കാഴ്ചയില്ലാത്ത ഗംഗാധരനും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കും

ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലടക്കം വീട് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. 

shafi parambil mla financial help for gangadharan and family to build house apn

പാലക്കാട്: മാത്തൂരിൽ പൊളിഞ്ഞു വീഴാറായ കൂരയിൽ കഴിയുന്ന കാഴ്ചശക്തിയില്ലാത്ത ഗംഗാധരനും കുടുംബത്തിനും ഷാഫി പറമ്പിൽ എംഎൽഎയുടെ കൈത്താങ്ങ്. കുടുംബത്തിന് ഷാഫി പറമ്പിൽ എംഎൽഎ കുടുംബത്തിന് വീട് വെച്ചു നൽകും. ഇതിനായുളള ശ്രമം തുടങ്ങിയതായി ഷാഫി അറിയിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലടക്കം വീട് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. 

പൊളിഞ്ഞു വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറത്ത് വന്നത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കാഴ്ച നഷ്ടപ്പെട്ട രാംപറമ്പ് ഗംഗാധരനും കുടുംബവും ഒരു വീടിനായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. 

'മഴയിൽ വീട് വീണാൽ ഞങ്ങൾ മരിക്കേണ്ട അവസ്ഥയിലായിരിക്കും'; പൊളിഞ്ഞു വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം

രണ്ടു വർഷം മുമ്പാണ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരു ഭാ​ഗത്തിന്റെ ചലനമറ്റത്. കൂലിപ്പണി ചെയ്തായിരുന്നു 
മകനുൾപ്പെടെ മൂന്നം​ഗ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നെൽകൃഷിയായിരുന്നു ഏക വരുമാനം.     

കൃഷിക്ക് പണം തികയാതെ വന്നതോടെ തുച്ഛമായ വിലയ്ക്ക് നിലം വിൽക്കേണ്ടിവന്നു. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പിന്നീട് ഗംഗാധര്നറെ ഭാര്യ ദേവു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. നട്ടെല്ലിന് ക്ഷതമേറ്റതോടെ ആ വഴിയും അടഞ്ഞു. എങ്ങോട്ടും പോകാൻ വഴിയില്ല, ആരും സഹായിക്കാനുമില്ല, മരുന്ന് വാങ്ങാൻ പോലും പൈസയില്ലെന്ന ദുരവസ്ഥയിലാണ് കുടുംബം. കുടുംബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നതോടെയാണ് എംഎൽഎയുടെ ഇടപെടൽ. 

Latest Videos
Follow Us:
Download App:
  • android
  • ios