'കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളി, പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്ത്': ഷാഫി പറമ്പിൽ

വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

shafi parambil about election victory in vadakara constistuency

കോഴിക്കോട്: എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളി. കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും ഷാഫി കൂട്ടിച്ചേർത്തു. വടകരയിലെയും കോഴിക്കോട്ടെയും മതേതര മനസ്സുകൾക്ക് നന്ദിയെന്ന് കോൺ​ഗ്രസ് നേതാവ് എംകെ രാഘവനും പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംകെ രാഘവൻ. 

മുന്നേറ്റത്തിലും 'മോടി' തീരെ കുറവ്; മോദിയെ ശരിക്കും വെള്ളം കുടിപ്പിച്ച് അജയ് റായ്, ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios