Asianet News MalayalamAsianet News Malayalam

'എസ്എഫ്ഐഒ അന്വേഷണം നാടകം, എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ': പി വി അന്‍വര്‍

മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. 

SFIO investigation drama action against ADGP delayed to protect Veena Vijayan PV Anwar
Author
First Published Oct 13, 2024, 7:39 PM IST | Last Updated Oct 13, 2024, 8:06 PM IST

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സം​രക്ഷിക്കാൻ വേണ്ടിയാണെന്നും അൻവർ കുറ്റപ്പെടുത്തി. ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പറഞ്ഞ അൻവർ അതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും വിമർശിച്ചു. എസ്എഫ്ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അൻവർ ചോദിച്ചു.  

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്.  ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്.നടന്നത്. 

യാതൊരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആര്‍എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന മാസപ്പടി കേസിൽ, അന്വേഷണം തുടങ്ങി പത്ത് മാസം പിന്നിടുമ്പോഴാണ് വീണ വിജയനിൽ നിന്ന്  നേരിട്ട് മൊഴി എടുത്തത്. അന്വേഷണ സംഘ തലവനും എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടറുമായ അരുൺ പ്രസാദ് നേരിട്ട് വീണയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. ഇമെയിൽ മുഖാന്തരവും  രേഖകളുമൊക്കെയായി നേരത്തെ നൽകിയ വിവരങ്ങൾ വീണ മൊഴിയായി ആവർത്തിച്ചു.

ഐടി എക്സ്പേർട്ട് എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയത് എന്ന വാദത്തിൽ  ഉറച്ചുനിൽക്കുകയാണ് വീണ. സിഎംആർഎല്ലും എക്സലോജിക്കുമായി ബന്ധമുള്ള  ചില ഇടപാടുകളിൽ എസ്എഫ്ഐഒ വിവരം തേടി. വീണയിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയതായാണ് എസ്എഫ്ഐഒ നൽകുന്ന സൂചന

Latest Videos
Follow Us:
Download App:
  • android
  • ios