'മഴവിൽ സഖ്യത്തെ തകർത്തു'; മലയാള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ ജയം

എല്ലാ സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചെന്നും മഴവിൽ സഖ്യത്തെ തകർത്തെന്നും എസ് എഫ് ഐ അറിയിച്ചു.

sfi wins all seats in malayalam university election

മലപ്പുറം: മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം. എല്ലാ സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചെന്നും മഴവിൽ സഖ്യത്തെ തകർത്തെന്നും എസ് എഫ് ഐ അറിയിച്ചു.

കണ്ണൂരും എറണാകുളത്തും കൂടി അവധി പ്രഖ്യാപിച്ചു; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വിജയിച്ചവർ

ചെയര്‍മാന്‍ - അഫ്‌സല്‍
വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ - ആരതി കെ ആര്‍, ശരത്ത് എസ് ജി
ജനറല്‍ സെക്രട്ടറി - ശ്രുജിത്ത് പി സി
ജോ. സെക്രട്ടറിമാര്‍ - ജിഷ്ണ എം കെ, ജിനുരാജ് ആര്‍
ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി - വൃന്ദ ടി
മാഗസിന്‍ എഡിറ്റര്‍ - സായൂജ് എം പി
ജനറല്‍ ക്യാപ്റ്റന്‍ - അജേഷ് പി എസ്

അതേസമയം എസ് എഫ് ഐ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നത് വലിയ വാർത്തയായിരുന്നു. പൊതുവിദ്യാഭ്യാസവും ജനാധിപത്യവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഞ്ച് ജാഥകളാണ് എസ് എഫ് ഐ സംഘടിപ്പിക്കുന്നത്. തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ജാഥയുടെ ഉദ്ഘാടനം കന്യാകുമാരിയിലാണ് നിശ്ചയിച്ചത്. രാവിലെ ഉദ്ഘാടനത്തിന് മുമ്പ് നേതാക്കൾ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെത്തി പൊലീസ് ജാഥ തടയുകയായിരുന്നു. എല്ലാ അനുമതികളും മുൻകൂട്ടി എടുത്തിട്ടും ജാഥ തടഞ്ഞെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു പറഞ്ഞു. ഡി എം കെ സർക്കാരും യോജിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. ജാഥ തടയാൻ ബി ജെ പി ജില്ലാ നേതൃത്വം പൊലീസിനെ സ്വാധീനിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിൽ ഏറെ നേരത്തിന് ശേഷം ജാഥ ആരംഭിച്ചിരുന്നു.

സ്കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുമതിയില്ല: വി ശിവൻകുട്ടി

Latest Videos
Follow Us:
Download App:
  • android
  • ios