കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും, സംഘര്‍ഷം

സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

sfi protest against governor arif mohammed khan in kerala university campus

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിക്കുന്നതനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവൻ വാതിലുകളും ജനലുകളും അടച്ചു.

വി സി നിയമനത്തിനെതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നത്. വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം. പ്രതിഷേധം കടുത്തതോടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും നിയന്ത്രണം ബേധിച്ച് പ്രവർത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

Also Read: ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ ആശ്വാസം; ബഹ്റൈനിലേക്ക് പോയ എയർ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios