ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി താത്കാലിക പ്രതിഭാസം ,സർക്കാരിന്‍റെ വിലയിരുത്തല്‍ അല്ലെന്ന് ഇപി ജയരാജന്‍

എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും.ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്

set back on loksabha elections temporary says ep jayarajan

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍ രംഗത്ത്.എൽഡിഎഫിന് നേട്ടം ഉണ്ടായില്ല.പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല.എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും.ഈ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ  വിലയിരുത്തല്‍ അല്ല.ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല.കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തെരെഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ഇങ്ങനെ ആകുമരുന്നോ എന്നും ഇപി ചോദിച്ചു.അതൊന്നും ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്.തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടു.ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നു.തോൽവി താത്കാലിക പ്രതിഭാസം മാത്രമാണ്.

കേരളകോണ്‍ഗ്രസ് രാജ്യസഭാ സീറ്റ്  ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല.എല്ലാ കാര്യങ്ങളും എല്ലാവരുമായി കൂടിയാലോചിച്ച് പൊതുവായ തീരുമാനം ഐക്യകണ്ഠേന എടുക്കും.മന്ത്രിസഭ പുനഃസംഘടന വലിയ പ്രശ്നമേയല്ല.പുതിയൊരു മന്ത്രി വരുമെന്നും അദ്ദേഹം വ്യക്തമാക്കി

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios