Asianet News MalayalamAsianet News Malayalam

ഇപി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി, കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹർജിയെന്ന് വിലയിരുത്തിയാണ് ഹർജി തളളിയത്.

set back for Kerala government in supreme court on the plea against K Sudhakaran on ep jayarajan attempted murder case
Author
First Published Sep 27, 2024, 12:02 PM IST | Last Updated Sep 27, 2024, 1:17 PM IST

ദില്ലി : ഇ.പി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍  കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യത്തോടുള്ളതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഹർജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങൾ കോൺഗ്രസാണോ സിപിഎം ആണോ എന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകനോട് ആരാഞ്ഞു.  

പാർട്ടിയെ രക്ഷിക്കാൻ അൻവർ ഇറങ്ങണ്ട; അൻവർ മദയാനയെ പോലെ, മലർന്ന് കടന്ന് തുപ്പുന്നു: മലപ്പുറം ജില്ലാ സെക്രട്ടറി

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios