'ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും', ആലപ്പുഴയിൽ സെമിനാർ സംഘടിപ്പിക്കാൻ ലീഗ്; ജി സുധാകരൻ പങ്കെടുക്കും

ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീ​ഗ് സെമിനാർ സംഘടിപ്പിക്കുന്നത്. 

Senior CPM leader G Sudhakaran is among the political leaders attending the Muslim League seminar in Alappuzha

ആലപ്പുഴ: ആലപ്പുഴയിൽ മുസ്‌ലിംലീഗ് സെമിനാറിൽ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരനും. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് ജി സുധാകരന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13നാണ് സെമിനാർ നടക്കുന്നത്. 

ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീ​ഗ് സെമിനാർ സംഘടിപ്പിക്കുന്നത്. കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ സിപിഎം പ്രതിനിധിയായിട്ടായിരിക്കും ജി സുധാകരൻ പങ്കെടുക്കുക. അതേസമയം, സെമിനാറിൽ പങ്കെടുക്കാമെന്ന് ജി സുധാകരൻ അറിയിച്ചതായി ലീഗ് നേതാക്കൾ പ്രതികരിച്ചു. നേരത്തെ, കോൺ​ഗ്രസിനോടടുക്കുന്ന സുധാകരൻ്റെ സമീപനത്തെ സിപിഎം തടഞ്ഞിരുന്നു. 

കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ വൻപ്രതിസന്ധി; മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios