സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍ പിടിയിൽ

കോഴിക്കോട് മുക്കത്തിന് സമീപം സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ 3 പേര്‍ പിടിയിൽ. അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളുമാണ് പിടിയിലായത്. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

School girl raped and made pregnant; Three people, including a migrant worker, were arrested

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ . ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്. കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു.

ഇതോടെയാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് ഒരു  അസം സ്വദേശിയെയും അരീക്കോട് സ്വദേശികളായ രണ്ട് പേരെയും പിടികൂടിയത്. പെൺകുട്ടിയുടെ അമ്മയുമായി പ്രതികൾക്ക് അടുപ്പം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം.  മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവരെ കൂടാതെ മറ്റു പലരും പീഡിപ്പിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടുന്നതിനായി മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്. ഹൈസ്കൂൾ വിദ്യാത്ഥിയാണ് പീഡനത്തിന് ഇരയായത്. സംഭവം അമ്മയുടെ അറിവോടെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ ചൈൽഡ് കെയറിന്‍റെ സംരക്ഷണത്തിലേക്ക് മാറ്റി.

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്


 

Latest Videos
Follow Us:
Download App:
  • android
  • ios