സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്
രണ്ട് ഡിവൈഎസ്പിമാർ, വിളപ്പിൽ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണം. തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല.
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. തെളിവുകള്‍ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയ പൊലിസുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി. ആദ്യ അന്വേഷണ സംഘം കണ്ണൂരിലേതടക്കമുള്ള സിപിഎം നേതാക്കളുടെ ഫോൺ ചോർത്തിയെന്നും ഇതിൻറെ അനുമതി രേഖകൾ കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അഞ്ച് വർഷത്തിനു ശേഷമാണ് പ്രതികളായ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പിടികൂടിയത്. പൂജപ്പുര പൊലിസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ച കൻോമെൻ് - കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ്. ഈ സംഘം ശേഖരിച്ച പല തെളിവുകളും അന്വേഷണ ഫയലിൽ നിന്ന് കാണാതായത് പ്രതികളിലേക്കെത്തുന്നതിൽ തടസ്സമായെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.
പല പ്രാദേശിക നേതാക്കളുടെയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നുവെങ്കിലും അത് കേസ് ഫയലിൽ രേഖപ്പെടുത്തിയില്ല, ചില ഫോണ്‍ രേഖകള്‍ കാണാനില്ല, ആശ്രമം കത്തിച്ച ശേഷം ഒന്നാം പ്രതി പ്രകാശ് വച്ച റീത്തിൽ ഒരു കുറിപ്പുണ്ടായിരുന്നു. പ്രകാശിൻെറ കൈപ്പടയിലെഴുതി കുറിപ്പും കാണിന്നെല്ലാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ആശ്രമം കത്തിച്ച ഒന്നാം പ്രതി പ്രകാശ് ആത്തമഹ്ത ചെയതപ്പോള്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ വിളപ്പിൽശാല പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയിൽ കൃത്യമായ അന്വേഷണം വിളപ്പിൽശാല ഇൻസ്പകെടറും, എസ്ഐയും നടത്തിയിരുന്നുവെങ്കിൽ പ്രതികളിലേക്ക് നേരത്തെ എത്താമായിരുന്നു.
കേസിൽ അട്ടിമറി നടന്നുവെന്ന ചൂണ്ടികാട്ടി സന്ദീപാനന്ദിഗിരിയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആശ്രമം കത്തിച്ചത് താൻ തന്നെയെന്ന് വരുത്തിതീർക്കാൻ ആദ്യ അന്വേഷണ സംഘം ശ്രമിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെ ആരോപണം. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതി പ്രകാശ് ആത്മഹത്യ ചെയ്യാൻ കാരണം സുഹൃത്തുക്കളായ ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈ കേസിലെ മുഖ്യപ്രതി കൃഷ്ണകുമാറിനെയും, പ്രകാശിനൊപ്പം തീകത്തിച്ച ശബരി എസ് നായരെയും, ഗൂഡാലോചനയിൽ പങ്കെടുത്ത നഗരസഭ കൗണ്‍സിലർ ഗിരിയെയുമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് എസ്പി സുനിലാണ് ക്രൈബ്രാഞ്ച് മേധാവിക്കും ഡിജിപിക്കും റിപ്പോട്ട് നൽകിയത്.
Read More : കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം: മോഷണക്കുറ്റം ആരോപിച്ച്, 8 പേർ അറസ്റ്റിൽ