സാഹിത്യ അക്കാദമി വിവാദങ്ങൾ: ജീവനക്കാര്‍ക്ക് പറ്റിയ തെറ്റുകൾ ഏറ്റെടുത്ത് അധ്യക്ഷൻ കെ സച്ചിദാനന്ദൻ

ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും  ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചതുമാണ് സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയത്

Sahitya Academy chairman K Sachidanandan takes responsibility on complaints kgn

തൃശ്ശൂര്‍: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എല്ലാ കുറ്റവുമേറ്റ് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവ‍ര്‍ത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട്  ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും  തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും  ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചതുമാണ് സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios